കായികം

സയീദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് ആറാം ജയം; സഞ്ജുവിന് അര്‍ധസെഞ്ച്വറി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സയീദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ആറാം ജയം. ഒഡീഷയെ 50 റണ്‍സിന് തോല്‍പ്പിച്ചു. കേരളം മുന്നോട്ടുവെച്ച 184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒഡീഷ 133 റണ്‍സിന് ഓള്‍ഔട്ടായി. 

സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ച്വറിയാണ് കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സഞ്ജു 31 പന്തില്‍ 55 റണ്‍സെടുത്തു. നിശ്ചിത 20 ഓവറില്‍ കേരളം നാലു വിക്കറ്റ് നഷ്ടത്തിലാണ് 183 റണ്‍സെടുത്തത്. 

വരുണ്‍ 48 ഉം, വിഷ്ണു വിനോദ് 35 ഉം റണ്‍സെടുത്തു. ബൗളിങ്ങില്‍ ഒഡീഷയുടെ അഞ്ചു വിക്കറ്റ് വീഴ്ത്തി ജലജ് സക്‌സേന മികച്ച പ്രകടനം കാഴ്ചവെച്ചു. ശ്രേയസ് ഗോപാല്‍ നാലു വിക്കറ്റെടുത്തു. ഇതോടെ ആറു മത്സരങ്ങളില്‍ ആറും വിജയിച്ച് 24 പോയിന്റുമായി കേരളം ഒന്നാമതാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ