കായികം

ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒഡീഷക്കെതിരെ; വിലക്ക് കഴിഞ്ഞെത്തുന്ന 'ആശാന്' ഗംഭീര സ്വീകരണമൊരുക്കാന്‍ മഞ്ഞപ്പട

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌  ഇന്ന് കരുത്തരായ ഒഡീഷ എഫ്‌സിയെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം. സ്‌പോര്‍ട്‌സ് 18 ചാനലിലും ജിയോ ആപ്പിലും മത്സരം തത്സമയം കാണാനാകും. 

രണ്ടു സ്‌ട്രൈക്കര്‍മാരും ഇതുവരെ താളം കണ്ടെത്താത്തതാണ് ബ്ലാസ്റ്റേഴ്‌സിന് തലവേദന സൃഷ്ടിക്കുന്നത്. കഴിഞ്ഞ സീസണില്‍ തിളങ്ങിയി ദിമിത്രി ഡയമന്റകോസിലും പുതുതാരം ക്വാമ പെപ്രയിലും കോച്ച് വുകോമനോവിച്ച് ഇപ്പോഴും പ്രതീക്ഷ പുലര്‍ത്തുന്നു. 

നിലവില്‍ നാലു കളിയില്‍ ഏഴു പോയിന്റുമായി നാലാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ഐഎസ്എല്ലില്‍ അത്യാക്രമണ ശൈലി അവതരിപ്പിച്ച സെര്‍ജിയോ ലൊബേറ എന്ന കോച്ചാണ് ഒഡീയുടെ കരുത്ത്. ബ്രസീലുകാരന്‍ ഡീഗോ മൗറീഷ്യോയാണ് ടീമിന്റെ കുന്തമുന.

ആശാന്‌ ‘മഞ്ഞപ്പട’യുടെ സ്വീകരണം

അതേസമയം പത്തു മത്സര വിലക്കിന് ശേഷം ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ഇന്ന് സ്റ്റേഡിയത്തിൽ ടീമിനൊപ്പമുണ്ടാകും. വിലക്കു കഴിഞ്ഞെത്തുന്ന ആശാന് ​ഗംഭീര സ്വീകരണം ഒരുക്കാനാണ് ആരാധകരായ മഞ്ഞപ്പടയുടെ തീരുമാനം. 

സ്റ്റേഡിയത്തിലെ ഈസ്റ്റ് ഗ്യാലറിയിലൊരുക്കുന്ന സർപ്രൈസ്‌  പരിപാടികളിലൂടെയാണ്‌ കോച്ചിനെ വരവേൽക്കുക. ഇവാന്റെ മുഖവുമായി  കൂറ്റൻ ‘ടിഫോ’ വിരിച്ചാണ് വരവേൽപ്പെന്നും സൂചനയുണ്ട്‌.

മാർച്ച് മൂന്നിന്‌ ഐഎസ്എൽ ഒമ്പതാം സീസൺ പ്ലേ ഓഫ് മത്സരത്തിൽ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച്‌ ടീമിനെ കളത്തിൽനിന്ന്‌ പിൻവലിച്ചതിനാണ് വുക്കോമനോവിച്ചിന് വിലക്കേർപ്പെടുത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു