കായികം

ഡ്യൂറൻഡ് കപ്പ്: മോഹൻ ബ​ഗാന് കിരീടം, ആവേശപ്പോരിൽ ഈസ്റ്റ് ബം​ഗാളിനെ തകർത്തു

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ 2023 കിരീടം സ്വന്തമാക്കി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്. ആവേശകരമായ ഫൈനലില്‍ ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് മോഹൻ ബ​ഗാന്റെ കിരീടനേട്ടം. 17ാം തവണയാണ് മോഹൻ ബ​ഗാൻ ഡ്യൂറൻഡ് കപ്പ് കിരീടം സ്വന്തമാക്കുന്നത്. 

കൊൽക്കത്തയിൽ തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ വിജയം മാത്രം ആഗ്രഹിച്ചാണ് ഇരു ടീമുകളും പന്തുതട്ടിയത്. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ട്ടിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. 71-ാം മിനിറ്റിൽ സൂപ്പര്‍ താരം ദിമിത്രി പെട്രറ്റോസാണ് മോഹന്‍ ബഗാന് വേണ്ടി വിജയഗോള്‍ നേടിയത്. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ പെട്രറ്റോസ് ബോക്‌സിന് പുറത്തുനിന്ന് തൊടുത്തുവിട്ട ഇടംകാലുകൊണ്ടുള്ള ഷോട്ട് ഗോള്‍കീപ്പറെ നിസ്സഹായനാക്കി പോസ്റ്റിന്റെ ഇടത്തേമൂലയിലേക്ക്.  

62-ാം മിനിറ്റില്‍ മധ്യനിരതാരം അനിരുദ്ധ് ഥാപ്പ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ മോഹന്‍ ബഗാന്‍ 10 പേരായി ചുരുങ്ങിയിരുന്നു. എന്നിട്ടും മികച്ച ആക്രമണം അഴിച്ചുവിട്ടാണ് ടീം വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ ഐഎസ്എൽ കിരീടം സ്വന്തമാക്കിയ മോഹൻ ബഗാൻ തുടർച്ചയായ വർഷങ്ങളിൽ ഐഎസ്എൽ , ഡ്യൂറന്‍ഡ് കപ്പ് കിരീടങ്ങൾ സ്വന്തമാക്കിയ ടീമായി കൂടി മാറുകയാണ്. മലയാളി താരങ്ങളായ ആഷിക് കരുണിയനും, സഹലും മോഹൻ ബഗാനു വേണ്ടി ഡ്യൂറന്‍ഡ് കപ്പിൽ മിന്നുന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

ആനയിറങ്ങിയാൽ നേരത്തെ അറിയിക്കാൻ എഐ; കഞ്ചിക്കോട് ആദ്യഘട്ട പരീക്ഷണം വിജയം

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു