കായികം

ഡൊണാൾഡ് ട്രംപിനൊപ്പം ​ഗോൾഫ് കളിച്ച് എംഎസ്‌ ധോനി; വിഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൻ: ​വിവിധ കായിക ഇനങ്ങളിൽ പ്രാവീണ്യം നേടിയ താരമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്‌റ്റൻ എംഎസ് ധോനി. ഇപ്പോഴിതാ ധോനി അമേരിക്കയിൽ ​ഗോൾഫ് കളിക്കുന്ന ഒരു വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് സഹതാരം എന്നതാണ് ശ്രദ്ധേയം. ബെഡ്മിൻസ്റ്റർ ട്രംപ് നാഷനൽ ഗോൾഫ് ക്ലബ്ബിലാണ് ധോനിയും ട്രംപും ഒരുമിച്ചു ഗോൾഫ് കളിച്ചത്.

ഇരുവരും ​ഗോൾഫ് കളിക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഇന്നലെ യുഎസ് ഓപ്പൺ ടെന്നീസ് മത്സരം കാണാൻ ​ഗ്യാലറിയിലിരിക്കുന്ന ധോനിയുടെ വിഡിയോ വൈറലായിരുന്നു. കാർലോസ് അൽക്കറാസ് - അലക്‌സാണ്ടർ സ്വെരേവ് പോരാട്ടം കാണാനാണ് ധോനി എത്തിയത്. ഹിതേഷ് സിങ്‍‍വി എന്ന വ്യാപാരിയാണ് ധോനിയുടെ ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ടത്. യുഎസ് യാത്രയിൽ ധോനിക്കൊപ്പം ഇദ്ദേഹവുമുണ്ട്.

കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്കു ശേഷം റാഞ്ചിയിലെ ഫാം ഹൗസിൽ വിശ്രമത്തിലാണ് ധോനി. അതിനിടെയാണ് യുഎസ് യാത്ര. ഇന്ത്യൻ പ്രീമിയർ‌ ലീഗിന്റെ അടുത്ത സീസണിലും ചെന്നൈ സൂപ്പർ കിങ്സിനെ ധോനി തന്നെ നയിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2023 ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ചാണ് ചെന്നൈ സൂപ്പർ കിങ്സ് കിരീടം നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി