കായികം

വിനയായത് ബംഗ്ലാദേശിനെതിരായ തോല്‍വി; ഏഷ്യാകപ്പില്‍ മുത്തമിട്ടിട്ടും ഏകദിന റാങ്കില്‍ ഇന്ത്യ പാകിസ്ഥാന് പിന്നില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഏഷ്യാകപ്പ് ഉയര്‍ത്തിയെങ്കിലും ഐസിസി ഏകദിന റാങ്കിങ്ങില്‍ പാകിസ്ഥാനെ മറികടന്ന് ഒന്നാമത് എത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. ഏകദിന റാങ്കിങ്ങില്‍ പാകിസ്ഥാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഫൈനല്‍ ഉറപ്പിച്ച ശേഷം പ്രാക്ടീസ് മാച്ച് ആയി കണക്കാക്കി ഇറങ്ങിയ മത്സരത്തില്‍ ബംഗ്ലാദേശ് തോല്‍പ്പിച്ചതാണ് ഇന്ത്യയ്ക്ക് വിനയായത്. 

ഏഷ്യാകപ്പ് പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്തുള്ള പാകിസ്ഥാന്‍ മുന്‍ മത്സരങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയ തോറ്റതാണ് പാകിസ്ഥാന് ഗുണമായത്. അഞ്ചുമത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയയെ 3-2നാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്.

ഏഷ്യാകപ്പ് ഫൈനലില്‍ പത്തുവിക്കറ്റിന്റെ മിന്നുന്ന വിജയം നേടിയ ഇന്ത്യയ്ക്ക് ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ വലിയ സാധ്യതയാണ് കല്‍പ്പിച്ചിരുന്നത്. എന്നാല്‍ ഫൈനലിന് തൊട്ടുമുന്‍പത്തെ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ആറു റണ്‍സിന്റെ തോല്‍വി നേരിട്ടതാണ് ഇന്ത്യയ്ക്ക് വിനയായത്. എന്നാല്‍ ലോകകപ്പിന് മുന്‍പ് ഏകദിന റാങ്കിങ്ങില്‍ ഒന്നാമത് എത്താന്‍ ഇന്ത്യയ്ക്ക് ഇനിയും അവസരമുണ്ട്. 

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് ഏകദിന മത്സരത്തില്‍ ആദ്യ മത്സരത്തില്‍ തന്നെ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കും. എന്നാല്‍ 3-2ന് ഇന്ത്യയ്ക്ക് പരമ്പര നഷ്ടപ്പെട്ടാല്‍ വീണ്ടും പാകിസ്ഥാന് ഒന്നാം സ്ഥാനം ലഭിക്കും. ഇന്ത്യയ്‌ക്കെതിരായ പരമ്പര തൂത്തുവാരിയാല്‍ മാത്രമേ ഓസ്‌ട്രേലിയയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കൂ. ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള പരമ്പര വിജയിച്ചാല്‍ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം സ്ഥാനം നേടിയ ടീം എന്ന അപൂര്‍വ്വ നേട്ടം രോഹിത് ശര്‍മ്മ നയിക്കുന്ന ടീമിന് ലഭിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു