കായികം

പാസ്പോർട്ട് മറന്നു, അസ്വസ്ഥനായി രോ​ഹിത്; സഹ താരങ്ങളുടെ കളിയാക്കൽ! (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഏഷ്യാ കപ്പ് കിരീട നേട്ടത്തിനു ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോ​ഹിത് ശർമ പാസ്പോർട്ട് ഹോട്ടലിൽ വച്ചു മറന്നു. ഹോട്ടലിൽ നിന്നു ടീമിന്റെ ബസിൽ കയറിയപ്പോഴാണ് നായകൻ പാസ്പോർട്ട് ഹോട്ടലിൽ മറന്നു വച്ചതായി ഓർത്തത്. ഇതോടെ താരം അസ്വസ്ഥനായി. ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. 

നായകൻ അസ്വസ്ഥനാകുന്നതിനിടെ ബസിലുണ്ടായിരുന്ന സഹ താരങ്ങൾ പരിഹസിച്ച് സംസാരിക്കുന്നതു കേൾക്കാം. ഒപ്പം കൈയടിയും ആർപ്പു വിളികളും ഉയരുന്നതും വീഡിയോയിൽ കേൾക്കുന്നുണ്ട്. 

അതിനിടെ ടീം സപ്പോർട്ട് സ്റ്റാഫുമാരിൽ ഒരാൾ ഹോട്ടലിൽ പോയി രോ​ഹിതിന്റെ പാസ്പോർട്ടുമായി തിരിച്ചെത്തി. പിന്നാലെ ടീം ബസ് വിമാന താവളത്തിലേക്ക് പോയി. 

ഏഷ്യാ കപ്പിൽ രോഹിത് മിന്നും ഫോമിലാണ് ബാറ്റ് വീശിയത്. മൂന്ന് അർധ സെഞ്ച്വറികൾ താരം സ്വന്തമാക്കി. അഞ്ച് ഇന്നിങ്സുകൾ നായകൻ ബാറ്റിങിന് ഇറങ്ങി. 

ഫൈനലിൽ ഇന്ത്യയുടെ ഏകപക്ഷീയ പ്രകടനമാണ് കണ്ടത്. വെറും 50 റൺസിൽ ലങ്കയെ ഓൾഔട്ടാക്കി ഇന്ത്യ അവരെ തകർത്തു. 6.1 ഓവറിൽ 51 റൺസെടുത്ത് ഇന്ത്യ പത്ത് വിക്കറ്റിന്റെ കിടിലൻ വിജയം സ്വന്തമാക്കിയാണ് കിരീടത്തിൽ മുത്തമിട്ടത്. ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് നേട്ടമായിരുന്നു കൊളംബോയിൽ. 

മുഹമ്മദ് അസ്ഹറുദ്ദീൻ, എംഎസ് ധോനി എന്നിവർക്കു പിന്നാലെ രണ്ട് തവണ ഏഷ്യാ കപ്പ് നേടിയ ക്യാപ്റ്റനായി രോഹിത് മാറി. ഇന്ത്യ ഇനി ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര കളിക്കും. ലോകകപ്പിനു മുൻപ് ടീം കോമ്പിനേഷൻ കറക്ടാക്കാനുള്ള വഴി കൂടിയാണ് ഇന്ത്യക്ക് ഈ പരമ്പര. ഈ മാസം 22 മുതലാണ് പരമ്പര തുടങ്ങുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി