കായികം

'സഞ്ജുവിന്റെ സ്ഥാനത്ത് ഞാനാണെങ്കില്‍...'- മലയാളി താരത്തെ വീണ്ടും തഴഞ്ഞതില്‍ ഇര്‍ഫാന്‍ പഠാന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഒരിക്കല്‍ കൂടി മലയാളി താരം സഞ്ജു സാംസണ്‍ ക്രിക്കറ്റ് ആരാധകരുടെ ചര്‍ച്ചയില്‍ നിറയുന്നു. ലോകകപ്പിനു മുന്നോടിയായുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്കും സഞ്ജുവിനെ പരിഗണിച്ചില്ല. ഇതോടെയാണ് വീണ്ടും താരം ചര്‍ച്ചകളില്‍ നിറയുന്നത്. 

സഞ്ജുവിനെ പരിഗണിക്കാത്ത നടപടിയില്‍ നിരാശ പ്രകടിപ്പിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ്‌ഫോമില്‍ ഇട്ട കുറിപ്പിലാണ് താരം തന്റെ ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കിയത്. 

'സഞ്ജുവിന്റെ സ്ഥാനത്ത് ഞാനാണെങ്കില്‍ ഇപ്പോള്‍ അങ്ങേയറ്റത്തെ നിരാശ അനുഭവിക്കും'- എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. 

പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളിലും രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു. ഈ രണ്ട് മത്സരങ്ങളിലും രാഹുലാണ് ടീമിനെ നയിക്കുന്നത്. ഈ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിലേക്ക് തിലക് വര്‍മ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരെ ഉള്‍പ്പെടുത്തി. അപ്പോഴും സഞ്ജുവിന്റെ സ്ഥാനം പുറത്തു തന്നെ. 

അവസരം കിട്ടുമ്പോള്‍ മുതലാക്കിയാലും ടീമില്‍ സ്ഥിരമായി സ്ഥാനം നല്‍കാതെ ഇങ്ങനെ പ്രതിഭാധനരായ താരങ്ങളെ മാറ്റി നിര്‍ത്തുന്ന ബിസിസിഐ നടപടിയാണ് മുന്‍ താരങ്ങളടക്കം ചോദ്യം ചെയ്യുന്നത്. ഏഷ്യാ കപ്പില്‍ ആദ്യമായി ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയിട്ടും നിര്‍ണായക ഘട്ടത്തില്‍ അതു മുതലാക്കാതെ വിക്കറ്റ് കളഞ്ഞു കുളിച്ച സൂര്യകുമാര്‍ യാദവിന്റെ സ്ഥാനത്തിനു ഇപ്പോഴും ഒരു ഇളക്കം സംഭവിച്ചില്ല എന്നതും കാണേണ്ടതുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

10, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതല്‍ നടത്തും: സിബിഎസ്ഇ

മൂവാറ്റുപുഴയിൽ കുട്ടികൾ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

വിവാഹം ഉടന്‍ വേണ്ടിവരും; പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി

''ഞാന്‍, വീണ്ടും പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. മഞ്ഞുപാളികളിലൂടെ റാന്തലുമായി നടന്നുപോകുന്ന ലൂസി ഗ്രേയെ കണ്ടെത്താന്‍''