കായികം

അത്‌ലറ്റിക്‌സില്‍ ആദ്യ മെഡല്‍; ഷോട്ട് പുട്ടില്‍ കിരണ്‍ ബാലിയാന് വെങ്കലം

സമകാലിക മലയാളം ഡെസ്ക്

ഹാങ്ചൗ: ഏഷ്യന്‍ ഗെയിസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിത ഷോട്ട് പുട്ടില്‍ കിരണ്‍ ബാലിയാനാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. 17.36 മീറ്റര്‍ ദൂരെ കണ്ടെത്തിയാണ് കിരണ്‍ മെഡല്‍ നേട്ടത്തിലേക്ക് എത്തിയത്.

മൂന്നാമത്തെ ശ്രമത്തില്‍ കിരണ്‍ മികച്ച ദൂരം കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ താരമായ മന്‍പ്രീത് കൗറിന് അഞ്ചാം സ്ഥാനം നേടാനേ സാധിച്ചുള്ളൂ. 19.58 മീറ്റര്‍ ദൂരം എറിഞ്ഞ ചൈനയുടെ ഗോങ് ലിജിയാവോ ആണ് സ്വര്‍ണ മെഡല്‍ നേടിയത്. ചൈനയുടെ തന്നെ സിങ് ജിയായ്വന്‍ വെള്ളിയും നേടി. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 33 ആയി. എട്ട് സ്വര്‍ണവും 12 വെള്ളിയും 13 വെങ്കലവുമാണ് ഇന്ത്യ നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭ തെരഞ്ഞെടുപ്പ്: നാലാംഘട്ട വോട്ടെടുപ്പ് നാളെ; 96 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്

പത്തനംതിട്ടയിൽ മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചു; കാർ തല്ലിത്തകർത്തു

കരമന അഖില്‍ വധം: മൂന്നു പ്രതികള്‍ കൂടി പിടിയില്‍

അനായാസം കൊല്‍ക്കത്ത; മുംബൈയെ വീഴ്ത്തി പ്ലേ ഓഫ് ഉറപ്പിച്ചു

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി