കുല്‍ദീപ് യാദവ്
കുല്‍ദീപ് യാദവ് ട്വിറ്റര്‍
കായികം

കട്ട് ചെയ്ത് കയറി, ക്ലീന്‍ ബൗള്‍ഡ്! ഡല്‍ഹിയെ ജയിപ്പിച്ച കുല്‍ദീപിന്‍റെ 'മാന്ത്രിക പന്ത്' (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഡല്‍ഹി ക്യാപിറ്റല്‍സ് വിജയ വഴിയില്‍ തിരിച്ചെത്തിയപ്പോള്‍ അതിന്‍റെ ക്രെഡിറ്റ് മുഴുവന്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനു നല്‍കുകയാണ് ടീം പരിശീലകരില്‍ ഒരാളായ പരസ് മാംബ്രെ. പ്രത്യേകിച്ച് നിക്കോളാസ് പൂരാനെ ഗോള്‍ഡന്‍ ഡക്കാക്കി മടക്കിയ പന്ത് മാജിക്ക് ഡെലിവറിയാണെന്നു മാംബ്രെ. ആ ഒരൊറ്റ വിക്കറ്റില്‍ തന്നെ ഡല്‍ഹി വിജയത്തിന്റെ അടിത്തറയിട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വീഴ്ത്തി ഡല്‍ഹി രണ്ടാം ജയമാണ് സ്വന്തമാക്കിയത്. കുല്‍ദീപ് വീഴ്ത്തിയ മൂന്ന് മുന്‍നിര വിക്കറ്റുകളാണ് കളിയുടെ ഗതി നിര്‍ണയിച്ചത്. നാലോവറില്‍ 20 റണ്‍സ് മാത്രമാണ് താരം വിട്ടുനകൊടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലഖ്‌നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ 39ല്‍ നില്‍ക്കെ കുല്‍ദീപ് താരത്തെ ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു. പിന്നാലെ രണ്ടാം വരവില്‍ അപകടകാരികളായ മാര്‍ക്കസ്റ്റ് സ്റ്റോയിനിസ്, തൊട്ടു പിന്നാലെ നിക്കോളാസ് പൂരാന്‍ എന്നിവരുടെ വിക്കറ്റുകളും വീഴ്ത്തി കുല്‍ദീപ് ലഖ്‌നൗവിനെ ഞെട്ടിച്ചു.

പൂരാന്‍ മിന്നും ഫോമിലാണ് ഈ സീസണില്‍ ബാറ്റ് വീശുന്നത്. സ്‌റ്റോയിനിസ് പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ കരീബിയന്‍ താരം നിലയുറപ്പിക്കാന്‍ പോലും സമയം അനുവദിക്കാതെ കുല്‍ദീപ് മടക്കി. നേരിട്ട ആദ്യ പന്തിന്റെ ഗതി അറിയാതെ നിന്ന പൂരാനെ ഞെട്ടിച്ച് കുല്‍ദീപിന്റെ കറങ്ങിത്തിരിഞ്ഞ പന്ത് ഓഫ് സൈഡില്‍ കട്ട് ചെയ്ത് അകത്തേക്ക് കയറി സ്റ്റംപിളക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

'ആ സീനിൽ വണ്ടി ചതിച്ചു! എനിക്ക് ടെൻഷനായി, അഞ്ജന പേടിച്ചു'; ടർബോ ഷൂട്ടിനിടയിൽ പറ്റിയ അപകടത്തെക്കുറിച്ച് മമ്മൂട്ടി

ഈ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ ശ്രദ്ധിക്കണം; അപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്

പെണ്‍കുട്ടികളെ പ്രണയനാടകത്തില്‍ കുടുക്കും, വീഴ്ത്താന്‍ ഇമോഷണല്‍ കാര്‍ഡും; അഞ്ജലി കൊലക്കേസിലെ പ്രതി ഗിരീഷ് കൊടുംക്രിമിനല്‍

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു