കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ ജയം
കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ ജയം ഫെയ്‌സ്ബുക്ക്
കായികം

ലഖ്നൗവിനെ വീഴ്ത്തി, സാള്‍ട്ടിന്റെ വെടിക്കെട്ട് പൂരം, കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ ജയം

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ കൊല്‍ക്കത്തയ്ക്ക് എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 47 പന്തില്‍ നിന്ന് 89 റണ്‍സ് നേടിയ ഫിലിപ്പ് സാള്‍ട്ടാണ് നൈറ്റ് റൈഡേഴ്‌സിന്റെ ടോപ് സ്‌കോറര്‍.

ലഖ്നൗ ഉയര്‍ത്തിയ 161 റണ്‍സ് വിജലയക്ഷ്യം 15.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു. 42 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി തുടക്കത്തിലെ പതറിയ ടീമിനെ രഘുവംശിയും (38 പന്തില്‍ നിന്ന് 38) സാള്‍ട്ടും ചേര്‍ന്ന് വിജയ തീരത്ത് എത്തിക്കുകയായിരുന്നു.

നേരത്തെ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ലഖ്നൗ 161 റണ്‍സെടുത്തത്. നിക്കോളാസ് പൂരാന്‍, അയുഷ് ബദോനി, ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ എന്നിവരുടെ ബാറ്റിങാണ് ടീമിനു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൂരാനാണ് ടോപ് സ്‌കോറര്‍. താരം 32 പന്തില്‍ നാല് സിക്സും രണ്ട് ഫോറും സഹിതം 45 റണ്‍സെടുത്തു. രാഹുല്‍ 27 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും സഹിതം 39 റണ്‍സ്. ബദോനി ഒരു സിക്സും രണ്ട് ഫോറും സഹിതം 27 പന്തില്‍ 29 റണ്‍സെടുത്തു.

മിച്ചല്‍ സ്റ്റാര്‍ക്ക് നാലോവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. വൈഭവ് അറോറ, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, ആന്ദ്ര റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

അനാഥയെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ചു; ഒന്നര വര്‍ഷത്തിന് ശേഷം പ്രതികള്‍ അറസ്റ്റില്‍

കുറ്റാലത്ത് മിന്നല്‍ പ്രളയം; ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു; ജീവനും കൊണ്ടോടി വിനോദ സഞ്ചാരികള്‍; വീഡിയോ

'സർജറി വിജയം, അവനും ഞങ്ങളും ഹാപ്പി': മകന്റെ ആരോ​ഗ്യത്തേക്കുറിച്ച് നടൻ അമൽ രാജ്ദേവ്

കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ; മീനച്ചിലാറിന്റെ കൈവഴികളില്‍ ജലനിരപ്പ് ഉയര്‍ന്നു