ബാഴ്സലോണ പരിശീലനത്തില്‍
ബാഴ്സലോണ പരിശീലനത്തില്‍ ട്വിറ്റര്‍
കായികം

ആരെത്തും ചാമ്പ്യന്‍സ് ലീഗ് സെമിയില്‍; ഇന്ന് ക്ലാസിക്ക് പോരാട്ടങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് ബാഴ്‌സലോണ- പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി), അത്‌ലറ്റിക്കോ മാഡ്രിഡ്- ബൊറൂസിയ ഡോര്‍ട്മുണ്ട് ടീമുകള്‍ തമ്മിലാണ് പോരാട്ടം.

നാളെ ബയേണ്‍ മ്യൂണിക്ക്- ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി- റയല്‍ മാഡ്രിഡ് മത്സരങ്ങളും അരങ്ങേറും.

ആദ്യ പാദത്തില്‍ 2-3ന്റെ വിജയം എവേ പോരില്‍ സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ബാഴ്‌സലോണ കളിക്കുന്നത്. എവേ ഗോള്‍ ആനുകൂല്യം നിര്‍ത്തലാക്കിയതിനാല്‍ ഇന്ന് ജയിക്കുന്ന ടീം സെമി ഉറപ്പിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യ പാദത്തില്‍ സ്വന്തം തട്ടകത്തില്‍ 2-1നു ജയിച്ചാണ് അത്ലറ്റിക്കോ മാ‍ഡ്രിഡ് ഇന്ന് ഡോര്‍ട്മുണ്ടില്‍ കളിക്കാനിറങ്ങുന്നത്. അവരുടെ സെമി ലക്ഷ്യം വയ്ക്കുന്നു.

ആദ്യ പാദത്തില്‍ സ്വന്തം തട്ടകത്തില്‍ വഴങ്ങിയ തോല്‍വിയുടെ ഞെട്ടലിലാണ് പിഎസ്ജി. മുന്‍ ബാഴ്‌സലോണ പരിശീലകന്‍ ലൂയീസ് എന്റിക്വയാണ് നിലിവില്‍ പിഎസ്ജി കോച്ച്. ആക്രമണം നിറഞ്ഞ ശൈലിയില്‍ ടീമിനെ വിന്ന്യസിച്ച് മത്സരം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കോച്ച്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് തീപിടിത്തം; വീഡിയോ

'നിങ്ങള്‍ ഇത്ര അധഃപതിച്ചോ?; ഇല്ലാക്കഥയുണ്ടാക്കി ആളുകളുടെ ജീവിതം തകര്‍ക്കുന്നത് എന്തിനാണ്'; ജിവി പ്രകാശ്

'സിനിമയില്ലെങ്കിൽ എന്റെ ശ്വാസം നിന്നു പോകും, ഞാൻ നിങ്ങളെ വിശ്വസിച്ചാണിരിക്കുന്നത്'; മമ്മൂട്ടി

'ഇതിഹാസമായി വിരമിക്കുന്നു'- ഛേത്രിക്ക് ഫിഫയുടെ ആദരം