തോല്‍വി നിരാശയില്‍ ലിവര്‍പൂള്‍ ടീം
തോല്‍വി നിരാശയില്‍ ലിവര്‍പൂള്‍ ടീം ട്വിറ്റര്‍
കായികം

14 വര്‍ഷത്തിനു ശേഷം ആദ്യം, ഗൂഡിസന്‍ പാര്‍ക്കില്‍ ലിവര്‍പൂള്‍ ഞെട്ടിത്തരിച്ച് നിന്നു! ജയിച്ചു കയറി എവര്‍ട്ടന്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി. മേഴ്‌സി സൈഡ് ഡെര്‍ബിയില്‍ എവര്‍ട്ടന്‍ ലിവര്‍പൂളിനെ ഞെട്ടിക്കുന്ന അട്ടിമറി നടത്തി. ഗൂഡിസന്‍ പാര്‍ക്കില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് എവര്‍ട്ടന്‍ നിര്‍ണായക വിജയം പിടിച്ചത്. അവരെ സംബന്ധിച്ചു റെലഗേഷന്‍ സോണിനരികില്‍ നില്‍ക്കുന്നതിനാല്‍ ജയം വലിയ ബൂസ്റ്റാണ്.

എവര്‍ട്ടന്റെ ജയത്തിനു മറ്റൊരു സവിശേഷതയും ഉണ്ട്. 14 വര്‍ഷത്തിനു ശേഷമാണ് അവര്‍ സ്വന്തം തട്ടകത്തില്‍ മേഴ്‌സി സൈഡ് ഡെര്‍ബി വിജയിക്കുന്നത്.

ഇരു പകുതികളിലായാണ് എവര്‍ട്ടന്‍ ഗോളുകള്‍ നേടിയത്. ആദ്യ ഗോള്‍ 27ാം മിനിറ്റില്‍ ജറാഡ് ബ്രാന്‍ത്‌വൈറ്റ് നേടി. രണ്ടാം ഗോള്‍ ഡൊമിനിക്ക് ക്ലവെര്‍ട് ലെവിന്‍ നേടി. 58ാം മിനിറ്റിലാണ് ഈ ഗോളിന്റെ പിറവി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തോല്‍വി ലിവര്‍പൂളിനു വലിയ തിരിച്ചടിയാണെങ്കില്‍ ആഴ്‌സണലാണ് ഹാപ്പിയായത്. 34 കളിയില്‍ 74 പോയിന്റാണ് നിലവില്‍ ലിവര്‍പൂളിന്.

കഴിഞ്ഞ ദിവസം ചെല്‍സിയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത ആഴ്‌സണല്‍ 77 പോയിന്റുമായി ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. വെല്ലുവിളി ഇനി മാഞ്ചസ്റ്റര്‍ സിറ്റി മാത്രമാണ്. അവര്‍ക്ക് രണ്ട് കളികള്‍ ബാക്കിയുണ്ട്. രണ്ടും ജയിച്ചാല്‍ സിറ്റി ഒന്നാം സ്ഥാനത്തും ആഴ്‌സണല്‍ രണ്ടാം സ്ഥാനത്തും എത്തും. സിറ്റി ഒരു കളി തോറ്റാല്‍ ആഴ്‌സണല്‍ ഒന്നാം സ്ഥാനം ഉറപ്പിക്കും. സിറ്റിക്ക് 73 പോയിന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ