ഇരട്ട ഗോള്‍ നേടിയ ലാലിയന്‍സുല ചംഗ്തെയുടെ ആഹ്ളാദം
ഇരട്ട ഗോള്‍ നേടിയ ലാലിയന്‍സുല ചംഗ്തെയുടെ ആഹ്ളാദം ട്വിറ്റര്‍
കായികം

90ാം മിനിറ്റ് വരെ ഗോവ 2-0ത്തിന് മുന്നില്‍; ഇഞ്ച്വറി ടൈമില്‍ 3 ഗോളുകള്‍; മുംബൈ സിറ്റിയുടെ അത്ഭുത ജയം!

സമകാലിക മലയാളം ഡെസ്ക്

പനാജി: ഐഎസ്എല്ലില്‍ അവിശ്വസനീയ തിരിച്ചു വരവ് നടത്തി മുംബൈ സിറ്റി എഫ്‌സി. സെമി ആദ്യ പാദത്തില്‍ അവര്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എഫ്‌സി ഗോവയെ തകര്‍ത്തു. കൈയിലിരുന്ന മത്സരം പ്രതിരോധ പിഴവില്‍ അവസാന ഘട്ടം കളഞ്ഞു കുളിച്ച ഗോവയ്ക്ക് സ്വയം പഴിക്കാം.

90ാം മിനിറ്റ് വരെ ഗോവ 2-0ത്തിനു മുന്നിലായിരുന്നു. എന്നാല്‍ 90ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ മുംബൈ ഇഞ്ച്വറി ടൈമിലെ 1, 6 മിനിറ്റുകളിലും വല ചലിപ്പിച്ചാണ് അമ്പരപ്പിക്കുന്ന ജയം പിടിച്ചെടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലാലിയന്‍സുല ചംഗ്തെ ഇരട്ട ഗോളുകള്‍ നേടി. വിക്രം പ്രതാപ് സിങ് ശേഷിച്ച ഗോളും മുംബൈക്കായി വലയിലെത്തിച്ചു. ഗോവയുടെ ഗോളുകള്‍ 16ാം മിനിറ്റില്‍ ബോറിസ് സിങ് തംഗജം, 56ാം മിനിറ്റില്‍ ബ്രണ്ടന്‍ ഫെമന്‍ഡെസ് എന്നിവര്‍ വലയിലാക്കി.

രണ്ടാം പാദ പോരാട്ടം സ്വന്തം തട്ടകത്തിലാണെന്ന അധിക ആനുകൂല്യം മുംബൈക്കുണ്ട്. ഫൈനലുറപ്പിക്കാന്‍ എവേ പോരാട്ടത്തില്‍ മികച്ച വിജയം സ്വന്തമാക്കാനായിരിക്കും ഗോവ ശ്രമിക്കുക. ഈ മാസം 29നാണ് രണ്ടാം പാദ പോരാട്ടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി

തിരുവനന്തപുരത്ത് ഖനനത്തിനും മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിരോധനം; പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്