ഇന്റർ മയാമി- അൽ നസ്ർ മത്സരത്തിൽ നിന്ന്
ഇന്റർ മയാമി- അൽ നസ്ർ മത്സരത്തിൽ നിന്ന്  എക്സ്
കായികം

മെസിയുടെ ഇന്റര്‍ മയാമിയെ ഗോള്‍മഴയില്‍ മുക്കി അല്‍ നസ്ര്‍; എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

റിയാദ്: ദി ലാസ്റ്റ് ഡാന്‍സ് എന്നിറിയപ്പെട്ട റിയാദ് സീസണ്‍ കപ്പിലെ ഇന്റര്‍ മയാമി- അല്‍ നസ്ര്‍ പോരാട്ടത്തില്‍ അല്‍ നസ്ര്‍ എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് സൗദി ക്ലബ് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ടീമിനെ തോല്‍പ്പിച്ചത്. റിയാദിലെ കിങ്ഡം അരീനയിലായിരുന്നു മത്സരം.

ഒറ്റാവിയോയിലൂടെ കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ അല്‍ നസ്ര്‍ മുന്നിലെത്തി. ആന്‍ഡേഴ്‌സണ്‍ ടലിസ്‌കയിലൂടെ അല്‍ നസ്ര്‍ ലീഡുയര്‍ത്തി. പിന്നീട്, രണ്ട് തവണ കൂടി ഇന്റര്‍ മയാമിയുടെ വല ചലിപ്പിച്ച് ടലിസ്‌ക ഹാട്രിക് കരസ്ഥമാക്കി. ലപോര്‍ട്ടെ, മുഹമ്മദ് മരാന്‍ എന്നിവരും സൗദി ക്ലബിന് വേണ്ടി ഗോള്‍ നേടി.

സൂപ്പർ താരങ്ങളായ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുന്ന മത്സരമെന്ന നിലയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു കാത്തിരുന്നത്. എന്നാല്‍ പരിക്കില്‍ നിന്നും മുക്തനാകാത്തതിനാല്‍ റൊണാള്‍ഡോ കളിക്കാനുണ്ടാകില്ലെന്ന്, മത്സരത്തിന് മുമ്പേ തന്നെ അല്‍ നസ്ര്‍ പരിശീലകന്‍ ലൂയി കാസ്‌ട്രോ വ്യക്തമാക്കിയിരുന്നു.

ആരാധകരുടെ നിരാശ ഇരട്ടിയാക്കിക്കൊണ്ട് ലയണല്‍ മെസ്സി ഇന്റര്‍ മയാമിയുടെ ആദ്യ ഇലവനില്‍ ഇടംപിടിച്ചിരുന്നില്ല. 84-ാം മിനിറ്റിലാണ് മെസിയെ കളത്തിലിറക്കിയത്. കഴിഞ്ഞ ജനുവരിയില്‍ മെസിയും റൊണാള്‍ഡോയും നേര്‍ക്കു നേര്‍ ഏറ്റുമുട്ടിയപ്പോള്‍, മെസി നയിച്ച പിഎസ്ജി അന്ന് റൊണാള്‍ഡോയുടെ റിയാദ് ഇലവനെ 5-4 ന് പരാജയപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് വഴിയൊരുക്കിയത് കേരള കോണ്‍ഗ്രസ് നിലപാട്; രാജ്യസഭ സീറ്റ് എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്ന് ജോസ് കെ മാണി

ആദ്യ പന്തിക്ക് തന്നെ ഇരുന്നോ!! ചിരിപ്പൂരമൊരുക്കി പൃഥ്വിയും ബേസിലും

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ച് മടങ്ങുന്നു; ഇംഗ്ലണ്ട് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്ന് സുനില്‍ ഗാവസ്‌കര്‍

10, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതല്‍ നടത്തും: സിബിഎസ്ഇ