ശുഭ്മാന്‍ ഗില്‍
ശുഭ്മാന്‍ ഗില്‍ പിടിഐ
കായികം

'മറക്കണ്ട, പുറത്ത് പൂജാര കാത്തു നില്‍ക്കുന്നു!'- ഗില്ലിനു ശാസ്ത്രിയുടെ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാതെ പരാജയപ്പെടുന്ന ശുഭ്മാന്‍ ഗില്ലിനു മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. രണ്ടാം ടെസ്റ്റില്‍ മികവോടെ തുടങ്ങിയെങ്കിലും ഗില്ലിനു അധികം ആയുസുണ്ടായില്ല. 34 റണ്‍സാണ് ഗില്ലിനു ഇത്തവണ കണ്ടെത്താന്‍ സാധിച്ചത്.

പിന്നാലെയാണ് ശാസ്ത്രിയുടെ പ്രതികരണം. ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷലിസ്റ്റ് ചേതേശ്വര്‍ പൂജാര രഞ്ജിയില്‍ മിന്നും ഫോമില്‍ ബാറ്റ് വീശുന്ന കാര്യം ചൂണ്ടിയാണ് ശാസ്ത്രിയുടെ മുന്നറിയിപ്പ്.

'നിലവിലെ ഇന്ത്യന്‍ ടീം ചെറുപ്പക്കാരുടെ സംഘമാണ്. അവര്‍ക്ക് തങ്ങളുടെ മികവ് തെളിയിക്കാനുള്ള അവസരവുമുണ്ട്. എന്നാല്‍ അവര്‍ മറക്കാന്‍ പാടില്ലാത്ത ഒരു കാര്യമുണ്ട്. പൂജാര കാത്തു നില്‍ക്കുന്നു. നിലവിലെ രഞ്ജി സീസണില്‍ മിന്നും ഫോമിലാണ്. അദ്ദേഹം സെലക്ടര്‍മാരുടെ റഡിലുള്ള താരം കൂടിയാണ്'- ശാസ്ത്രി വ്യക്തമാക്കി.

മികവോടെ തുടങ്ങാന്‍ ഗില്ലിനു ഇത്തവണ സാധിച്ചു. 46 പന്തുകള്‍ നേരിട്ടാണ് താരം 34 റണ്‍സിലെത്തിയത്. എന്നാല്‍ ജെയിംസ് ആന്‍ഡേഴ്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിനു പിടിനല്‍കിയാണ് ഗില്‍ മടങ്ങിയത്.

ഒരു ഇരട്ട സെഞ്ച്വറിയുള്‍പ്പെടെ രഞ്ജിയില്‍ ഏഴ് ഇന്നിങ്‌സുകളില്‍ നിന്നായി 538 റണ്‍സടിച്ച് കത്തുന്ന ഫോമിലാണ് നിലവില്‍ പൂജാര. 89.66ആണ് ശരാശരി. പരിചയസമ്പത്ത് ഏറെയുള്ള വെറ്ററന്‍ കൂടിയാണ് പൂജാര. ക്ഷമയോടെ ക്രീസില്‍ നിന്നു ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ പ്രത്യേക വിരുതുള്ള താരം കൂടിയാണ് പൂജാര.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ

'എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുകയായിരുന്നു, അപ്പോഴാണ് സിനിമയിലെത്തിയത്'; 30 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് ബിജു മേനോൻ

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരായ നടപടിക്ക് സ്‌റ്റേ