തോമസ് മുള്ളർ
തോമസ് മുള്ളർ ട്വിറ്റര്‍
കായികം

'എവർ ​ഗ്രീൻ തോമസ് മുള്ളർ!'- 500 വിജയങ്ങൾ, അനുപമ നേട്ടം

സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: ജർമൻ അതികായരായ ബയേൺ മ്യൂണിക്കിന്റെ എവർ ​ഗ്രീൻ തോമസ് മുള്ളർ കഴിഞ്ഞ ദിവസം ഒരു അപൂർവ നേട്ടം സ്വന്തമാക്കി. 500 ക്ലബ് വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ബയേൺ മ്യൂണിക്ക് താരമായി മുള്ളർ മാറി.

കരിയറിൽ ബയേണിനു മാത്രമായി കളിച്ചിട്ടുള്ള താരമായ മുള്ളർ മോൺചെൻ​ഗ്ലാഡ്ബാചിനെതിരായ പോരാട്ടം ബയേൺ വിജയിച്ചതോടെയാണ് നേട്ടം തൊട്ടത്. മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ താരം സ്ഥാനം നേടി കളത്തിൽ നിർണായക കരുത്തായി മാറുകയും ചെയ്തു.

ഒരു ​ഗോളിനു പിന്നിൽ നിന്നാണ് ബയേൺ 3-1ന്റെ വിജയം അലയൻസ് അരീനയിൽ സ്വന്തമാക്കിയത്. മത്സരത്തിൽ ബയേണിനെ സമനില ​ഗോളിലേക്ക് നയിച്ചത് 34കാരനായ മുള്ളറുടെ അസിസ്റ്റായിരുന്നു. താരത്തിന്റെ അസിസ്റ്റിൽ പാവ്‍ലോവിചാണ് ​ഗോൾ നേടിയത്.

മത്സര ശേഷം താരത്തെ ക്ലബ് ആദരിച്ചു. 500 എന്നെഴുതിയ ജേഴ്സിയും താരത്തിനു സമ്മാനിച്ചു.

2008 മുതൽ ബയേൺ ജേഴ്സിയിൽ കളിക്കുന്ന താരമാണ് മുള്ളർ. 2012ൽ 22ാം വയസിൽ ചാമ്പ്യൻസ് ലീ​ഗ് സെമിയിൽ റയൽ മാ‍ഡ്രിഡിനെതിരായ സെമി ഫൈനൽ വിജയമാണ് ബയേണിനൊപ്പമുള്ള 100ാം വിജയം. 2014ൽ ഫ്രീബർ​ഗിനെതിരെ 200ാം വിജയം. 2018ൽ ഹോഫെൻഹെയിമിനെതിരെ 300ാം വിജയം.

400ാം വിജയം 2020ൽ റെ‍ഡ് ബുൾ സാൽസ്ബർ​ഗിനെതിരെ ചാമ്പ്യൻസ് ലീ​ഗിൽ. 500ാം വിജയം മോൺചെൻ​ഗ്ലാഡ്ബാചിനെതിരെ.

ക്ലബിനായി ഇതുവരെ 690 മത്സരങ്ങൾ കളിച്ചു. 237 ​ഗോളുകൾ നേടി. 12 ബുണ്ടസ് ലീ​ഗ കിരീട നേട്ടങ്ങളിൽ പങ്കാളി. രണ്ട് തവണ ചാമ്പ്യൻസ് ലീ​ഗ്, ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ് നേട്ടങ്ങളും. ബയേണിനൊപ്പം ആകെ 32 കിരീടങ്ങൾ. ജർമനിക്കൊപ്പം 2014ൽ ലോകകപ്പ് നേട്ടത്തിലും പങ്കാളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം