ശുഭ്മാന്‍ ഗില്‍
ശുഭ്മാന്‍ ഗില്‍ പിടിഐ
കായികം

7 വര്‍ഷത്തെ കാത്തിരിപ്പ്! ഈ സെഞ്ച്വറി ഗില്ലിന് ആശ്വാസം, ഇന്ത്യക്കും

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറി താരത്തിനു ആശ്വാസം നല്‍കുന്നതാണ്. ഫോം കിട്ടാതെ ഉഴറിയ ഗില്ലിനെ വിമര്‍ശിച്ച് മുന്‍ താരങ്ങളടക്കം രംഗത്തെത്തിയതിനു പിന്നാലെയാണ് താരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്നോണം ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ശതകം പിന്നിട്ടത്.

147 പന്തില്‍ 104 റണ്‍സാണ് ഗില്‍ നേടിയത്. താരത്തിന്റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറി കൂടിയാണിത്. 11 ഫോറും രണ്ട് സിക്സും താരം നേടി.

ഗില്‍ നേടിയ സെഞ്ച്വറി താരത്തിനു ആശ്വാസം നല്‍കുന്നതു മാത്രമല്ല. ഇന്ത്യന്‍ ടീമിനും അതൊരു കരുത്താണ്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ മണ്ണില്‍ ഒരു മൂന്നാം നമ്പര്‍ ബാറ്റര്‍ ടെസ്റ്റില്‍ നേടുന്ന സെഞ്ച്വറിയാണിത്.

2017ല്‍ ശ്രീലങ്കക്കെതിരെ ചേതേശ്വര്‍ പൂജാരയാണ് നാഗ്പുരില്‍ മൂന്നാം സ്ഥാനത്തിറങ്ങി ഇന്ത്യന്‍ മണ്ണില്‍ അവസാനം സെഞ്ച്വറിയടിച്ച താരം. പൂജാരയെ ഈ പരമ്പരയിലേക്ക് പരിഗണിച്ചിരുന്നില്ല. താരമാകട്ടെ രഞ്ജിയില്‍ മിന്നും ഫോമില്‍ ബാറ്റു ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം

ഉയർന്ന രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം