2026ല്‍ ലോകകപ്പ് ഫൈനല്‍ അരങ്ങേറുന്ന ന്യൂ ജേഴ്സിയിലെ സ്റ്റേഡിയം
2026ല്‍ ലോകകപ്പ് ഫൈനല്‍ അരങ്ങേറുന്ന ന്യൂ ജേഴ്സിയിലെ സ്റ്റേഡിയം ഫോട്ടോ: ഫിഫ
കായികം

32 അല്ല 48 ടീമുകള്‍! ആദ്യ പോരാട്ടം മെക്‌സിക്കോയില്‍, ഫൈനല്‍ യുഎസ്എയില്‍; 2026 ഫിഫ ലോകകപ്പ് മത്സരക്രമം

സമകാലിക മലയാളം ഡെസ്ക്

സൂറിച്ച്: 2026ലെ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടങ്ങളുടെ മത്സരക്രമം പുറത്തിറക്കി ഫിഫ. യുഎസ്എ, കാനഡ, മെക്‌സിക്കോ എന്നിവര്‍ സംയുക്തമായാണ് ടൂര്‍ണമെന്റ് നടത്തുന്നത്.

ടൂര്‍ണമെന്റിലെ ആദ്യ പോരാട്ടം മെക്‌സിക്കോയിലാണ്. ജൂണ്‍ 11നു മെക്‌സിക്കോ സിറ്റിയിലെ വിഖ്യാത സ്‌റ്റേഡിയമായ എസ്റ്റാഡിയോ അസ്‌റ്റെക്കയിലാണ് ആദ്യ പോരാട്ടം. മെക്‌സിക്കോ ആണ് ആദ്യ പോരില്‍ ഒരു ഭാഗത്തെ ടീം. ജൂലൈ 19നാണ് ഫൈനല്‍. ന്യൂയോര്‍ക്കിലെ ന്യൂ ജേഴ്‌സിയിലാണ് കലാശപ്പോരാട്ടം.

ജൂണ്‍ 12നാണ് ആതിഥേയ രാജ്യങ്ങളായ യുഎസ്എയും കാനഡയും ആദ്യ പോരിനിറങ്ങുന്നത്. യുഎസ്എയിലെ പോരാട്ടം ലോസ് ആഞ്ജലസിലും കാനഡയുടെ പോരാട്ടം അതേ ദിവസം ടൊറന്റോയിലും അരങ്ങേറും.

യുഎസ്എയിലെ മയാമിയാണ് മൂന്നാം സ്ഥാനക്കാരെ നിര്‍ണായിക്കാനുള്ള പോരിനു വേദി. സെമി പോരാട്ടങ്ങള്‍ ഡാലസ്, അറ്റ്‌ലാന്റ എന്നിവിടങ്ങളിലായി അരങ്ങേറും.

ആദ്യ ദിനത്തില്‍ രണ്ട് മത്സരങ്ങള്‍ ഉണ്ടാകും. മെക്‌സിക്കോ സിറ്റിയില്‍ ഉദ്ഘടന പോരാട്ടവും ഗ്വാഡലരാജയില്‍ രണ്ടാം മത്സരവും നടക്കും.

16 വേദികളിലാണ് മത്സരങ്ങള്‍. 104 മത്സരങ്ങള്‍ അരങ്ങേറും. ചരിത്രമാകുന്ന പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. 32 ടീമുകളുടെ നിലവിലെ രീതി മാറുന്നുവെന്ന പ്രത്യേകതയും 26ലെ എഡിഷനുണ്ട്. 48 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

മെക്‌സിക്കോ ഇതു മൂന്നാം തവണയാണ് ലോകകപ്പ് ആതിഥേയരാകുന്നത്. 1970, 86 വര്‍ഷങ്ങളിലാണ് നേരത്തെ അവര്‍ ആതിഥേയരായത്. കാനഡ ആദ്യമായാണ് ലോകകപ്പ് വേദിയാകുന്നത്. 1994ലെ ലോകകപ്പിനു അമേരിക്കയാണ് വേദിയായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് വഴിയൊരുക്കിയത് കേരള കോണ്‍ഗ്രസ് നിലപാട്; രാജ്യസഭ സീറ്റ് എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്ന് ജോസ് കെ മാണി

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്: എച്ച് ഡി രേവണ്ണക്ക് ജാമ്യം

കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; വസ്ത്രത്തില്‍ ആധാര്‍ കാര്‍ഡ്

'ആത്മാക്കളുടെ കല്യാണം'; മുപ്പത് വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വരനെ തേടി പത്രപരസ്യം!

എം. നന്ദകുമാര്‍ എഴുതിയ കഥ 'എക്‌സ് എന്ന ശത്രു എത്തുന്ന നേരം'