വീരേന്ദര്‍ സെവാഗ്/
വീരേന്ദര്‍ സെവാഗ്/ ഫയല്‍ ചിത്രം
കായികം

'ഇവരാണ് ഭാവിയുടെ താരങ്ങള്‍'; ലോകക്രിക്കറ്റില്‍ ആധിപത്യം സ്ഥാപിക്കുന്ന ഇന്ത്യന്‍ താരങ്ങളെ പ്രവചിച്ച് സെവാഗ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്രിക്കറ്റിലെ ഇന്ത്യയുടെ ഭാവി താരങ്ങളെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. 25 വയസില്‍ താഴെയുള്ള ഇന്ത്യയുടെ രണ്ട് യുവതാരങ്ങളുടെ പ്രകടനത്തെയാണ് സെവാഗ് പ്രശംസിച്ചത്. താരങ്ങള്‍ അവസരത്തിനൊത്ത് ഉയരുന്നത് കണ്ടതില്‍ സന്തോഷമുണ്ടെന്നും സെവാഗ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 19 ബൗണ്ടറികളും 7 സിക്സും സഹിതം 209 റണ്‍സ് നേടി യശസ്വി ജയ്സ്വാള്‍ മികച്ച ബാറ്റിങ് പുറത്തെടുത്തിരുന്നു. മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ പരാജയ ഭീതി നേരിട്ടപ്പോള്‍ ശുഭ്മാന്‍ ഗില്‍ 104 റണ്‍സ് നേടി നിര്‍ണായക പങ്ക് വഹിച്ചു.

''25 വയസ്സിന് താഴെയുള്ള രണ്ട് യുവാക്കള്‍ അവസരത്തിന് തക്കവണ്ണം ഉയരുന്നതും വേറിട്ട് നില്‍ക്കുന്നതും കാണുന്നതില്‍ സന്തോഷമുണ്ട്. അടുത്ത ദശകത്തിലോ അതിലധികവും ഇരുവരും ലോക ക്രിക്കറ്റില്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധ്യതയുണ്ട്,'' സെവാഗ് എക്സില്‍ കുറിച്ചു.

ആദ്യ ഇന്നിംഗ്‌സില്‍ യശസ്വിയുടെ ഡബിള്‍ സെഞ്ചുറി ഇന്ത്യക്ക് മികച്ച സ്‌കോര്‍ ഉറപ്പാക്കിയപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഗില്ലിന്റെ സെഞ്ചുറി ഇന്ത്യക്ക് മികച്ച ലീഡ് ഉറപ്പാക്കിയിരുന്നു. 11 ഇന്നിംഗ്‌സിലെ റണ്‍ വരള്‍ച്ചക്കുശേഷമാണ് ഗില്‍ സെഞ്ച്വറി നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും