ഫാബിയാന്‍ അലന്‍
ഫാബിയാന്‍ അലന്‍  എക്‌സ്
കായികം

വെസ്റ്റ് ഇന്‍ഡീസ് ഔള്‍റൗണ്ടര്‍ക്ക് നേരെ തോക്കുചൂണ്ടി കവര്‍ച്ചാസംഘം; ഫോണും ബാഗും കവര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഫാബിയാന്‍ അലന്‍ കവര്‍ച്ചയ്ക്കിരയായതായി റിപ്പോര്‍ട്ടുകള്‍. ജൊഹന്നസ്ബര്‍ഗിലെ സാന്‍ഡ്ടണ്‍ സണ്‍ ഹോട്ടലിന് സമീപം കവര്‍ച്ചാ സംഘം തോക്ക് ചൂണ്ടി താരത്തിന്റെ ഫോണും ബാഗും കവര്‍ന്നു. സൗത്താഫ്രിക്ക 20 ലീഗില്‍ പാള്‍ റോയല്‍സിനായി കളിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

ഫാബിയാന്‍ അലനെ തടഞ്ഞുവെച്ച് കവര്‍ച്ച നടത്തിയെങ്കിലും താരത്തിന് പരുക്കുകളൊന്നുമില്ല. ഫാബിയാന്‍ അലന്‍ സുരക്ഷിതനാണെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. വിന്‍ഡീസ് സഹതാരം ഒബെഡ് മക്കോയിയുടെ ഫോണ്‍ വഴി ഫാബിയാന്‍ അലനുമായി വെസ്റ്റ് ഇന്‍ഡീസ് മുഖ്യ പരിശീലകന്‍ ആന്ദ്രേ കോളി സംസാരിച്ചു.

സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ട്വന്റി20 ലീഗ് ഫ്രാഞ്ചൈസിയായ പാള്‍ റോയല്‍സ് ഇതുവരെ തയ്യാറായിട്ടില്ല. സംഭവത്തില്‍ പാള്‍ റോയല്‍സിനോട് വിന്‍ഡീസ് ബോര്‍ഡ് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്.

ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗിന്റെ രണ്ടാം എഡിഷന്‍ പ്ലേ ഓഫ് ഘട്ടത്തിലാണ്. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനായി 20 ഏകദിനങ്ങളും 34 ട്വന്റി 20 മത്സരങ്ങളും ഫാബിയാന്‍ അലന്‍ കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ അഞ്ച് മത്സരങ്ങളില്‍ താരം കളിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ