യുവരാജ് സിങ്
യുവരാജ് സിങ് ഫയല്‍ ചിത്രം
കായികം

യുവരാജ് സിങ് ന്യൂയോര്‍ക്ക് സൂപ്പര്‍ സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ യുവരാജ് സിങ്ങിനെ ന്യൂയോര്‍ക്ക് സൂപ്പര്‍സ്റ്റാര്‍ സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റനായി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ലെജന്‍ഡ് ക്രിക്കറ്റ് ട്രോഫി സീസണ്‍ ടുവിന് മുന്നോടിയായാണ് പ്രഖ്യാപനം.

യുവരാജ് സിങ് നയിക്കുന്ന ന്യൂയോര്‍ക്ക് സൂപ്പര്‍സ്റ്റാര്‍ സ്‌ട്രൈക്കേഴ്‌സില്‍ റാഷിദ് ഖാന്‍, ബാബര്‍ അസം, കീറോണ്‍ പൊള്ളാര്‍ഡ്, നസീം ഷാ, പതിരണ, ആസിഫ് അലി, മുഹമ്മദ് അമീര്‍ അടക്കമുള്ള താരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുവരാജിന്റെ വരവ് ടീമിന് കരുത്തുപകരുമെന്ന് ന്യൂയോര്‍ക്ക് സൂപ്പര്‍സ്റ്റാര്‍ സ്‌ട്രൈക്കേഴ്‌സ് പ്രത്യാശ പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത്, വൈദഗ്ധ്യം, നേതൃപാടവം എന്നിവ ടീമിന് മുതല്‍ക്കൂട്ടാകുമെന്നും ഫ്രാഞ്ചൈസി അറിയിച്ചു.

90 പന്ത് ഫോര്‍മാറ്റിലാണ് മത്സരം. മാര്‍ച്ച് ഏഴുമുതല്‍ 18 വരെ ശ്രീലങ്കയിലെ കാന്‍ഡിയിലാണ് മത്സരങ്ങള്‍. ആദ്യ സീസണ്‍ 20 ഓവര്‍ ആയിരുന്നു. ഇന്ത്യയിലെ ഗാസിയാബാദിലായിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ആദ്യ സീസണില്‍ ഇന്‍ഡോര്‍ നൈറ്റ്‌സിനെയും ഗുവാഹത്തി അവഞ്ചേഴ്‌സിനെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍

സ്ലോവാക്യൻ പ്രധാനമന്ത്രിക്ക് വെടിയേറ്റു; ഗുരുതരാവസ്ഥയിൽ: ഒരാൾ കസ്റ്റഡിയിൽ

എന്താണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്?

തൃശൂര്‍ പൂരത്തിനിടെ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍