ജഡേജ- രോഹിത് സഖ്യം ബാറ്റിങിനിടെ
ജഡേജ- രോഹിത് സഖ്യം ബാറ്റിങിനിടെ പിടിഐ
കായികം

രോഹിത്, ജഡേജ എന്നിവരുടെ ശതകങ്ങള്‍, സര്‍ഫറാസിന്റെ അവിസ്മരണീയ അരങ്ങേറ്റം; ഒന്നാം ദിനം ഇന്ത്യന്‍ ആധിപത്യം

സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെന്ന നിലയില്‍.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരുടെ സെഞ്ച്വറിയും അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാന്റെ അവിസ്മരണീയ അര്‍ധ സെഞ്ച്വറിയും ഇന്ത്യക്ക് ആദ്യ ദിനത്തില്‍ ആധിപത്യം നല്‍കി. തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് രോഹിത്- ജഡേജ സഖ്യവും പിന്നീട് ജഡേജ- സര്‍ഫറാസ് സഖ്യവും ഇന്ത്യയെ കരകയറ്റി.

212 പന്തുകള്‍ നേരിട്ട് 110 റണ്‍സുമായി ജഡേജ പുറത്താകാതെ നില്‍ക്കുന്നു. 1 റണ്ണുമായി നൈറ്റ് വാച്ച്മാന്‍ കുല്‍ദീപ് യാദവാണ് കൂടെ. ജഡേജ 9 ഫോറും രണ്ട് സികസും പറത്തി. താരത്തിന്റെ നാലാം ടെസ്റ്റ് സെഞ്ച്വറിയാണിത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

198 പന്തുകള്‍ നേരിട്ട് ഏഴ് ഫോറും രണ്ട് സിക്‌സും സഹിതമാണ് ജഡേജ 100 റണ്‍സ് കണ്ടെത്തിയത്. നേരത്തെ 196 പന്തില്‍ 14 ഫോറും മൂന്ന് സിക്‌സും സഹിതം രോഹിത് 131 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. 11ാം ടെസ്റ്റ് സെഞ്ച്വറിയാണ് രോഹിത് കുറിച്ചത്.

ടോസ് നേടി ഇന്ത്യ ബാറ്റിങിനു ഇറങ്ങുകയായിരുന്നു. 33 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ നാലാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ- രവീന്ദ്ര ജഡേജ സഖ്യമാണ് കരകയറ്റിയത്.

യശസ്വി ജയ്‌സ്വാള്‍ (10), ശുഭ്മാന്‍ ഗില്‍ (0), രജത് പടിദാര്‍ എന്നിവരാണ് പുറത്തായത്. ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ടോം ഹാര്‍ട്‌ലി ഒരു വിക്കറ്റെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ