ജയം ആഘോഷിക്കുന്ന ഇന്ത്യന്‍ ടീം
ജയം ആഘോഷിക്കുന്ന ഇന്ത്യന്‍ ടീം പിടിഐ
കായികം

റെക്കോര്‍ഡ് ജയം; ഓസ്‌ട്രേലിയയെ പിന്തള്ളി ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നേറ്റം

സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: മൂന്നാം ടെസ്റ്റിലെ റെക്കോര്‍ഡ് വിജയത്തിനു പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യക്ക് നേട്ടം. ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് കയറി. മൂന്നാം സ്ഥാനത്തു നിന്നാണ് ഇന്ത്യ രണ്ടിലേക്ക് എത്തിയത്.

പോയിന്റ് ടേബിളില്‍ ഓസ്‌ട്രേലിയയെ പിന്തള്ളിയാണ് ഇന്ത്യന്‍ മുന്നേറ്റം. ഒന്നാം സ്ഥാനത്ത് ന്യൂസിലന്‍ഡാണ്. ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി. ഇംഗ്ലണ്ടാകട്ടെ എട്ടാം സ്ഥാനത്താണ്. തൊട്ടു താഴെ ശ്രീലങ്ക മാത്രം.

59.52 പോയിന്റുകളാണ് ഇന്ത്യക്ക്. ഓസ്‌ട്രേലിയക്ക് 55.00 പോയിന്റ് മാത്രമാണ്. ന്യൂസിലന്‍ഡിനു 75.00 പോയിന്റുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സീസണില്‍ ഇന്ത്യ ഏഴ് ടെസ്റ്റില്‍ നാലെണ്ണം വിജയിച്ചു. രണ്ടെണ്ണം തോറ്റു. ഒരു പോരാട്ടം സമനിലയില്‍.

വെസ്റ്റ് ഇന്‍ഡീസിനെതിരായ വിജയത്തോടെയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയത്. പിന്നാലെ ദക്ഷിണാഫ്രിക്കയോടു തോറ്റത് തിരിച്ചടിയായി. പിന്നാലെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരം തോറ്റു. എന്നാല്‍ വിശാഖപട്ടണം, രാജ്‌കോട്ട് പോരാട്ടങ്ങള്‍ വിജയിച്ചാണ് മുന്നേറ്റം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍