വിക്കറ്റ് നേട്ടമാഘോഷിക്കുന്ന അശ്വിന്‍
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന അശ്വിന്‍ പിടിഐ
കായികം

'അഞ്ചാം ടെസ്റ്റില്‍ അശ്വിനെ ക്യാപ്റ്റനാക്കണം'- ഗാവസ്‌കര്‍

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ നയിക്കണമെന്നു ഇതിഹാസ ബാറ്റര്‍ സുനില്‍ ഗാവസ്‌കര്‍. ധരംശാലയിലെ അഞ്ചാം ടെസ്റ്റ് അശ്വിന്റെ കരിയറിലെ 100ാം ടെസ്റ്റാണ്. ഇന്ത്യന്‍ ക്രിക്കറ്റിനു നല്‍കിയ മഹത്തായ സംഭവനയുടെ പേരിലുള്ള അംഗീകാരമായി ക്യാപ്റ്റനാക്കണം എന്നാണ് ഗാവസ്‌കര്‍ പറയുന്നത്.

100 ടെസ്റ്റുകള്‍ കളിക്കുന്ന 14ാം ഇന്ത്യന്‍ താരമായി ധരംശാലയില്‍ അശ്വിന്‍ മാറും. മാര്‍ച്ച് ഏഴ് മുതലാണ് പോരാട്ടം.

'റാഞ്ചി ടെസ്റ്റില്‍ ഇന്ത്യ ജയിച്ചാല്‍ ധരംശാലയിലെ മത്സരത്തില്‍ ടീമിനെ നയിക്കാന്‍ അശ്വിനെ നിയോഗിക്കണം. രോഹിത് ശര്‍മ അങ്ങനെ ചെയ്യുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനു അശ്വിന്‍ നല്‍കിയ വലിയ സംഭവാനകള്‍ക്കുള്ള അംഗീകാരമാകും അത്'- ഗാവസ്‌കര്‍ അശ്വിനെ സാക്ഷിയാക്കി തന്നെ പറഞ്ഞു.

എന്നാല്‍ ടീമിനൊപ്പമുള്ള എല്ലാ സമയവും പ്രിയപ്പെട്ട തനിക്കു നായകനാകണമെന്ന ആഗ്രഹമൊന്നുമില്ലെന്നു അശ്വിന്‍ പ്രതികരിച്ചു. ഇപ്പോള്‍ ടീമിലെ സ്ഥാനം ആസ്വദിക്കുന്നു. അത് നിലനില്‍ക്കുന്ന എല്ലാ കാലത്തും സന്തോഷം തന്നെയാണെന്നും താരം വ്യക്തമാക്കി.

നാലാം ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയിട്ടും ഇന്ത്യ കളിയിലേക്ക് തിരിച്ചെത്തിയത് അശ്വിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ കൂടി ബലത്തിലാണ്. 99ാം ടെസ്റ്റില്‍ റെക്കോര്‍ഡുകളുടെ പെരുമഴയാണ് അശ്വിന്‍ തീര്‍ത്തത്.

ഇന്ത്യന്‍ ക്രിക്കറ്റ് സംഭാവന ചെയ്ത മികച്ച ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളാണ് അശ്വിന്‍. 99 ടെസ്റ്റുകളില്‍ നിന്നു 504 വിക്കറ്റുകളാണ് സമ്പാദ്യം. 3308 റണ്‍സും താരത്തിനുണ്ട്. അഞ്ച് സെഞ്ച്വറികളും 14 അര്‍ധ സെഞ്ച്വറികളും ടെസ്റ്റില്‍ നേടി. ഉയര്‍ന്ന സ്‌കോര്‍ 124 റണ്‍സ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ ടീമിനൊപ്പമുള്ള എല്ലാ സമയവും പ്രിയപ്പെട്ട തനിക്കു നായകനാകണമെന്ന ആഗ്രഹമൊന്നുമില്ലെന്നു അശ്വിന്‍ പ്രതികരിച്ചു. ഇപ്പോള്‍ ടീമിലെ സ്ഥാനം ആസ്വദിക്കുന്നു. അത് നിലനില്‍ക്കുന്ന എല്ലാ കാലത്തും സന്തോഷം തന്നെയാണെന്നും താരം വ്യക്തമാക്കി.

നാലാം ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയിട്ടും ഇന്ത്യ കളിയിലേക്ക് തിരിച്ചെത്തിയത് അശ്വിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ കൂടി ബലത്തിലാണ്. 99ാം ടെസ്റ്റില്‍ റെക്കോര്‍ഡുകളുടെ പെരുമഴയാണ് അശ്വിന്‍ തീര്‍ത്തത്.

ഇന്ത്യന്‍ ക്രിക്കറ്റ് സംഭാവന ചെയ്ത മികച്ച ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളാണ് അശ്വിന്‍. 99 ടെസ്റ്റുകളില്‍ നിന്നു 504 വിക്കറ്റുകളാണ് സമ്പാദ്യം. 3308 റണ്‍സും താരത്തിനുണ്ട്. അഞ്ച് സെഞ്ച്വറികളും 14 അര്‍ധ സെഞ്ച്വറികളും ടെസ്റ്റില്‍ നേടി. ഉയര്‍ന്ന സ്‌കോര്‍ 124 റണ്‍സ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു