കായികം

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം; പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ത്യയ്ക്ക് വിജയം അനിവാര്യം

സമകാലിക മലയാളം ഡെസ്ക്

കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് കേപ്ടൗണിൽ തുടങ്ങും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം ആരംഭിക്കുക. പരമ്പര നഷ്ടമാകാതിരിക്കാൻ ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുക.  സ്റ്റാര്‍ സ്പോര്‍ട്‌സും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറും വഴി മത്സരം തല്‍സമയം കാണാം. 

സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇന്നിം​ഗ്സിന് പരാജയം വഴങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കൻ മണ്ണിലെ ടെസ്റ്റ് പരമ്പര വിജയമെന്ന മോഹമാണ് സെഞ്ചൂറിയനിലെ തോൽവിയോടെ വീണുടഞ്ഞത്. അതിനാൽ വിജയത്തോടെ സമനില പിടിച്ച് പരമ്പര നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് രോഹിത് ശർമ്മയുടേയും സംഘത്തിന്റെയും ശ്രമം.

സ്പിന്നർ ആർ അശ്വിന് പകരം പരിക്കിൽ നിന്ന് മുക്തനായ രവീന്ദ്ര ജഡേജ ടീമിലെത്തിയേക്കും. പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം മുകേഷ് കുമാറിനെയും പരി​ഗണിക്കുന്നുണ്ട്. ബാറ്റർമാരും ഫോമിലേക്ക് എത്തേണ്ടത് ഇന്ത്യയ്ക്ക് നിർണായകമാണ്. 

പരിക്കേറ്റ ടെംബ ബവുമ കളിക്കില്ല. പകരം വിടവാങ്ങൽ ടെസ്റ്റിനിറങ്ങുന്ന ഡീൻ എൽ​ഗർ ആണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. എൽ​ഗറുടെ വിടവാങ്ങൽ മത്സരമായതിനാൽ വിജയത്തിൽ കുറഞ്ഞതൊന്നും പ്രോട്ടീസും ആ​ഗ്രഹിക്കുന്നില്ല. ബവുമയ്ക്ക് പകരം സുബൈർ ഹംസയും കോയെറ്റ്സീക്ക് പകരം കേശവ് മഹാരാജും ടീമിലെത്തിയേക്കും

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന