കായികം

'എന്റെ ഉമ്മ അവനെ ശെയ്ത്താന്‍ എന്നാണ് വിളിക്കാറ്'; ഡേവിഡ് വാര്‍ണറെ കുറിച്ച് ഉസ്മാന്‍ ഖവാജ 

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ശനിയാഴ്ച പാകിസ്ഥാനെതിരായ മത്സരമായിരുന്നു ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ അവസാന ടെസ്റ്റ്. അവസാന ടെസ്റ്റിലും മികച്ച പ്രകടനമാണ് വാര്‍ണര്‍ കാഴ്ച വെച്ചത്. പാകിസ്ഥാനെതിരായ പരമ്പര 3-0ന് തൂത്തുവാരിയ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി അവസാന ടെസ്റ്റില്‍ 34, 57 എന്നിങ്ങനെയായിരുന്നു വാര്‍ണറുടെ സംഭാവന. പാകിസ്ഥാനെതിരായ മത്സരത്തില്‍ നേടിയ എട്ടുവിക്കറ്റ് ജയത്തില്‍ വാര്‍ണറുടെ സംഭാവന വിലമതിക്കാന്‍ കഴിയാത്തതാണ് എന്നാണ് സഹതാരങ്ങള്‍ വിശേഷിപ്പിച്ചത്. യാത്രയയപ്പ് ടെസ്റ്റില്‍ ഗ്രൗണ്ട് ഒന്നടങ്കം എഴുന്നേറ്റ് നിന്നാണ് വാര്‍ണറിന് ആദരം അര്‍പ്പിച്ചത്.

ഇപ്പോള്‍ വാര്‍ണറുമായുള്ള സൗഹൃദം ഓര്‍ത്തെടുത്ത് സഹ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. തന്റെ ഉമ്മയ്ക്ക് വാര്‍ണര്‍ ഏറെ പ്രിയപ്പെട്ടവനാണ് എന്ന് ഖവാജ പറഞ്ഞു. 

'എന്റെ ഉമ്മയുടെ ഹൃദയത്തില്‍ വാര്‍ണര്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. സ്‌നേഹ കൂടുതല്‍ കൊണ്ട് ഉമ്മ വാര്‍ണറെ 'ശെയ്ത്താന്‍' എന്നാണ് വിളിച്ചിരുന്നത്. അവനെ ഞാന്‍ അറിയുന്നിടത്തോളം കാലം എന്റെ ഉമ്മയ്ക്ക് അവനെ അറിയാം. എന്റെ ഉമ്മ അവനെ സ്‌നേഹിക്കുന്നു. അവനെ ശെയ്ത്താന്‍, പിശാച്, സാത്താന്‍ എന്നെല്ലാമാണ് അമ്മ വിളിച്ചിരുന്നത്.'-ഖവാജ ഫോക്‌സ് ക്രിക്കറ്റിനോട് പറഞ്ഞു.

'സത്യസന്ധമായി പറഞ്ഞാല്‍ അവനൊപ്പമുള്ള ബാറ്റിങ് ഞാന്‍ ആസ്വദിച്ചിരുന്നു. അവന്‍ ആക്രമിച്ചാണ് കളിച്ചിരുന്നത്. ഞാന്‍ എന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആസ്വദിച്ച് കളിച്ചു. എന്റെ കരിയര്‍ ഞാന്‍ പൂര്‍ത്തിയാക്കുമ്പോള്‍, നമുക്ക് ഒരുമിച്ച് ഗോള്‍ഫ് കളിക്കാം. നിങ്ങളായിരിക്കുക, നിങ്ങള്‍ക്ക് മറ്റൊരാളാകാന്‍ ശ്രമിക്കാനാവില്ല' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആറാം വിരല്‍ നീക്കം ചെയ്യാന്‍ വന്നു, ശസ്ത്രക്രിയ നടത്തിയത് നാവില്‍; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി

'ആരാധകരും ഫുട്‌ബോളും തമ്മിലുള്ള ബന്ധം തകര്‍ക്കുന്നു'- 'വാര്‍' വേണ്ടെന്ന് പ്രീമിയര്‍ ലീഗ് ക്ലബുകള്‍

സിനിമ കാണാന്‍ ആളില്ല, തെലങ്കാനയില്‍ രണ്ടാഴ്ചത്തേക്ക് തിയറ്ററുകൾ അടച്ചിടുന്നു

നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫിസില്‍ പ്രതിഷേധം

നിർജ്ജലീകരണം തടയും; ചർമ്മത്തിന്റെ വരൾച്ച മറികടക്കാന്‍ 'പിങ്ക് ഡ്രിങ്ക്'