കായികം

മാരക്കാനയിലെ ആരാധകരുടെ കൈയാങ്കളി; അര്‍ജന്റീനയ്ക്കും ബ്രസീലിനും പിഴ ശിക്ഷ

സമകാലിക മലയാളം ഡെസ്ക്

സൂറിച്ച്: അര്‍ജന്റീന, ബ്രസീല്‍ ടീമുകള്‍ക്കെതിരെ അച്ചടക്ക നടപടിയുമായി ഫിഫ. ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനിടെ ആരാധകര്‍ തമ്മിലുള്ള കൈയാങ്കളിയിലാണ് ഫിഫ അച്ചടക്ക സമിതിയുടെ നടപടി. ഇരു ഫുട്‌ബോള്‍ ടീമുകള്‍ക്കും പിഴ ശിക്ഷ വിധിച്ചു. 

ബ്രസീലിലെ വിഖ്യാത സ്റ്റേഡിയമായ മാരക്കാനയില്‍ നടന്ന പോരാട്ടത്തിനിടെയാണ് സ്‌റ്റേഡിയത്തില്‍ സംഘര്‍ഷമുണ്ടായത്. കൈയാങ്കളിയിലാണ് ഇതു കലാശിച്ചത്. ബ്രസീലിനു ഏതാണ്ട് ഇന്ത്യന്‍ രൂപ 50 ലക്ഷത്തിനടുത്തും അര്‍ജന്റീനയ്ക്ക് 20 ലക്ഷത്തിനടത്തും പിഴയാണ് ചുമത്തിയിരിക്കുന്നത്. 

സ്റ്റേഡിയത്തില്‍ ക്രമസമാധാന നില കൈകാര്യം ചെയ്യുന്നതില്‍ ബ്രസീല്‍ പരാജയപ്പെട്ടെന്നു സമിതി വിലയിരുത്തി. സ്‌റ്റേഡിയത്തിനകത്തും പുറത്തും അര്‍ജന്റീന ആരാധകര്‍ അച്ചടക്കമില്ലാതെ പെരുമാറിയെന്നും സമിതി ചൂണ്ടിക്കാട്ടി. 

ഇക്കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. മത്സരത്തിന്റെ തുടക്കത്തില്‍ ദേശീയ ഗാനത്തിനായി ഇരു ടീമുകളുടേയും താരങ്ങള്‍ ഗ്രൗണ്ടില്‍ അണിനിരന്നപ്പോഴായിരുന്നു ഇരു ടീമുകളുടേയും ആരാധകര്‍ തമ്മില്‍ കൈയാങ്കളി നടന്നത്. മെസി അടക്കമുള്ള അര്‍ജന്റീന താരങ്ങള്‍ ആരാധകരോട് ശാന്തരാകാന്‍ ആവശ്യപ്പെട്ടു. പിന്നാലെ അര്‍ജന്റീന താരങ്ങള്‍ ഡ്രസിങ് റൂമിലേക്കു തന്നെ മടങ്ങി. പിന്നീട് പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കിയാണ് മത്സരം പുനരാരംഭിച്ചത്. 

നിശ്ചയിച്ച പ്രകാരം മത്സരം നടത്താന്‍ കഴിഞ്ഞില്ല. അര മണിക്കൂറിനു മുകളില്‍ നേരം കഴിഞ്ഞ ശേഷമാണ് പോരാട്ടം ആരംഭിച്ചത്. ഒറ്റ ഗോളിനു പോരാട്ടം അര്‍ജന്റീന ജയിക്കുകയും ചെയ്തു. 

ആരാധകര്‍ മത്സരം വൈകിപ്പിക്കാന്‍ അക്രമം അഴിച്ചുവിട്ടത് ചൂണ്ടിക്കാട്ടിയാണ് അര്‍ജന്റീന അസോസിയേഷനെതിരെ നടപടി. അക്രമം നടന്നിട്ടും അതു നിയന്ത്രിക്കാന്‍ ഇടപെട്ടില്ലെന്നതാണ് ബ്രസീല്‍ ഫെഡറേഷനെതിരായ കുറ്റം. ഇരു ടീമുകളും ഫിഫയുടെ നിയമത്തിലെ 17.2, 14.5 കോഡുകള്‍ ലംഘിച്ചുവെന്നായിരുന്നു കണ്ടെത്തല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യാത്ര അവിസ്മരണീയം'... സുനില്‍ ഛേത്രി വിരമിക്കുന്നു

രാജസ്ഥാന്റെ തുടര്‍ തോല്‍വി; മൂന്ന് സ്ഥാനങ്ങളില്‍ എന്തും സംഭവിക്കാം!

പ്രധാനമന്ത്രിയുടെ അടക്കം പ്രമുഖരുടെ പ്രതിമാസ ശമ്പളം അറിയാമോ, പട്ടിക ഇങ്ങനെ

പത്ത് വര്‍ഷത്തെ ബ്ലൂ റെസിഡന്‍സി വിസ അവതരിപ്പിച്ച് യുഎഇ, ആര്‍ക്കെല്ലാം അപേക്ഷിക്കാം?, വിശദാംശങ്ങള്‍

അപൂര്‍വ സസ്യങ്ങളില്‍ നിന്ന് ഔഷധക്കൂട്ട്; വെരിക്കോസ് വെയ്നും അകാലനരയും അകറ്റാൻ നാട്ടുവൈദ്യം