കായികം

ടി20 ലോകകപ്പിന് മുമ്പുള്ള പരമ്പര; എന്തിന് ഇഷാന്‍ കിഷനെ തഴഞ്ഞു? അഭ്യൂഹങ്ങളില്‍ ദ്രാവിഡിന്റെ മറുപടി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരെ ഇന്നാരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്താത്തതില്‍  കാരണം വ്യക്തമാക്കി കോച്ച് രാഹുല്‍ ദ്രാവിഡ്.

പരമ്പരയ്ക്കുള്ള ടീമില്‍  ഇഷാനെ ഉള്‍പ്പെടുത്താത്തത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഇഷാന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനിന്നിരുന്നു. താരത്തിന്റെ ദുബായ് യാത്രയും ഒരു ടെലിവിഷന്‍ ഗെയിം ഷോയില്‍ പങ്കെടുത്തതും ടീം മാനേജ്‌മെന്റില്‍ അതൃപ്തിയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാരണം കൊണ്ടാണ് പരമ്പരയില്‍ താരത്തെ ഒഴിവാക്കിയതെന്നുമാണ്  പ്രചരിച്ച അഭ്യൂഹങ്ങള്‍. 

എന്നാല്‍ അഫ്ഗാനെതിരെയുള്ള ആദ്യ ടി 20 മത്സരത്തിന് മുന്നോടിയായുള്ള മത്സരത്തിന് മുമ്പുള്ള വാര്‍ത്താ സമ്മേളനത്തിനിടെ കോച്ച് രാഹുല്‍ ദ്രാവിഡ് അഭ്യൂഹങ്ങള്‍ എല്ലാം തള്ളി. ഇഷാന്‍ കിഷനെ ഇതുവരെ സെലക്ഷന് ലഭ്യമായിട്ടില്ലെന്നാണ് ദ്രാവിഡ് പറഞ്ഞത്. 

''അദ്ദേഹത്തെ ഇതുവരെ സെലക്ഷന് ലഭ്യമായിട്ടില്ലെന്ന് ഞാന്‍ കരുതുന്നു. ലഭ്യമാകുമ്പോള്‍, അദ്ദേഹം ആഭ്യന്തര ക്രിക്കറ്റ് കളിക്കും, കൂടാതെ സെലക്ഷന് ലഭ്യമാകുമ്പോള്‍ അദ്ദേഹം തന്നെ അറിയിക്കും'' ദ്രാവിഡ് പറഞ്ഞു.

ജിതേഷ് ശര്‍മ്മയും സഞ്ജു സാംസണും വിക്കറ്റ് കീപ്പര്‍മാരായി ഇടം കണ്ടെത്തിയ പരമ്പരയില്‍ കെഎല്‍ രാഹുലിനെ ഉള്‍പ്പെടുത്തിയിട്ടില്ല. 2024ലെ ടി20 ലോകകപ്പിന് മുമ്പുള്ള ടി20 പരമ്പരയെന്ന നിലയ്ക്ക് താരങ്ങള്‍ക്ക് കഴിവുകള്‍ തെളിയിക്കാന്‍ പറ്റിയ അവസരമായതിനാല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര വളരെ നിര്‍ണായകമാണ്.

14 മാസത്തിന് ശേഷം രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ് ലിയുടെയും ടി20 ഫോര്‍മാറ്റിലേക്കുള്ള തിരിച്ചുവരവ് പരമ്പരയില്‍ ഏറെ ശ്രദ്ധനേടുന്ന ഘടകമാണ്. മൂന്ന് മത്സരങ്ങളുള്ള പരമ്പര ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന പരമ്പരയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി