കായികം

ധ്രുവ് ജുറേൽ പുതുമുഖം, ആവേശ് ഖാനും ടീമിൽ; ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലാണ് പുതുമുഖം. പേസർ ആവേശ് ഖാനും ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളിയെത്തി. ജസ്പ്രിത് ബുംറയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.

വിരാട് കോഹ്‍ലി, ശുഭ്മാൻ ​ഗിൽ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ അടക്കമുള്ളവർ ഇടംപിടിച്ചു. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 

കെഎസ് ഭരതും വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിലുണ്ട്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ മാനസിക സമ്മർദ്ദത്തെ തുടർന്നു അവധി ആവശ്യപ്പെട്ട ഇഷാൻ കിഷനു പകരമാണ് ജുറേലിന്റെ വരവ്. 

ഈ മാസം 25 മുതലാണ് ആദ്യ ടെസ്റ്റ്. ഹൈദരാബാദിലാണ് വേദി. രണ്ടാം പോരാട്ടം ഫെബ്രുവരി രണ്ട് മുതൽ വിശാഖപട്ടണത്ത് അരങ്ങേറും. 

ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ​ഗിൽ, യശസ്വി ജയ്സ്വാൾ, വിരാട് കോഹ്‍ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, കെഎസ് ഭരത്, ധ്രുവ് ജുറേൽ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മു​​ഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രിത് ബുംറ, ആവേശ് ഖാൻ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

സ്ലോ ബോൾ എറിയു... കോഹ്‍ലി ഉപദേശിച്ചു, ധോനി ഔട്ട്!

ബിരുദ പ്രവേശനം: സിയുഇടി കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് ചൊവ്വാഴ്ച മുതല്‍, ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം

ഫോണ്‍ പൊലീസിനെ ഏല്‍പ്പിച്ചതിന്റെ വൈരാഗ്യം; പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാന്‍ ശ്രമം; അറസ്റ്റ്

അവസാന ലാപ്പില്‍ അങ്കക്കലി! ഹൈദരാബാദിനു മുന്നില്‍ 215 റണ്‍സ് ലക്ഷ്യം വച്ച് പഞ്ചാബ്