കായികം

'കീഴടക്കണം പുതിയ ആകാശങ്ങള്‍'- ഏഷ്യന്‍ കപ്പില്‍ ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടം ഇന്ന്; പ്രതീക്ഷയോടെ ഛേത്രിപ്പട

സമകാലിക മലയാളം ഡെസ്ക്

ദോഹ: പുതിയ ഉയരങ്ങളിലേക്കു കുതിക്കാന്‍ വെമ്പുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ഇന്ന് മുതല്‍ പരീക്ഷണം. എഎഫ്‌സി ഏഷ്യന്‍ കപ്പ് പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ടൂര്‍ണമെന്റ് ഫേവറിറ്റുകളും കരുത്തരുമായി ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിലാണ് സുനില്‍ ഛേത്രിയും സംഘവും പന്ത് തട്ടാനിറങ്ങുന്നത്. 

ഫിഫ റാങ്കിങില്‍ 25ാം സ്ഥാനത്താണ് ഓസ്‌ട്രേലിയ. 2022ലെ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീനയോടു തോറ്റു പുറത്തായവര്‍. ഇന്ത്യയുടെ റാങ്കിങ് 102ല്‍. റാങ്കിങിലെ നില്‍പ്പ് തന്നെ രണ്ട് ടീമുകളുടേയും അന്തരം വ്യക്തമാക്കുന്നു. 

എന്നാല്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ കീഴില്‍ സമീപകാലത്ത് ശ്രദ്ധേയ മുന്നേറ്റങ്ങള്‍ നടത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ടെന്നതാണ് പ്രതീക്ഷയുടെ ഗ്രാഫിനെ ഉയര്‍ത്തുന്നത്. ഓസ്‌ട്രേലിയ, സിറിയ, ഉസ്‌ബെകിസ്ഥാന്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് ഇന്ത്യ. ടൂര്‍ണമെന്റിലെ മരണ ഗ്രൂപ്പ്.  

ഇന്ന് വിജയിച്ചില്ലെങ്കില്‍ പോലും സമനില പിടിച്ചാലും അടുത്ത പോരാട്ടങ്ങളില്‍ ഒരു വിജയമെങ്കിലും നേടിയാലു ഇന്ത്യക്ക് നോക്കൗട്ട് പ്രതീക്ഷ സജീവമാക്കാം. ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കാണ് നോക്കൗട്ട് സാധ്യത. 

ഉസ്‌ബെകിസ്ഥാനുമായി ഈ മാസം 18നും സിറിയയുമായി 23നുമാണ് ഇന്ത്യയുടെ പോരാട്ടങ്ങള്‍. ഇന്ന് വൈകീട്ട് അഞ്ചിനാണ് പോരാട്ടം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും