കായികം

ജംഷഡ്പുരിനോടു തോറ്റു; സൂപ്പര്‍ കപ്പില്‍ നിന്നു കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: കലിംഗ സൂപ്പര്‍ കപ്പ് പോരാട്ടത്തില്‍ നിന്നു കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. രണ്ടാം മത്സരത്തില്‍ ജംഷഡ്പുര്‍ എഫ്‌സിയോടു പരാജയപ്പെട്ടാണ് മഞ്ഞപ്പടയുടെ മടക്കം. ഒരു കിരീടത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. 

ആദ്യം ലീഡെടുത്തിട്ടും ബ്ലാസ്‌റ്റേഴ്‌സ് പിന്നീട് പിന്നില്‍ പോയി. 29ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നു ഡയമന്റകോസ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. എന്നാല്‍ വലിയ താമസമില്ലാതെ ജംഷഡ്പുര്‍ സമനില പിടിച്ചു. 33ാം മിനിറ്റില്‍ ചിമ ചുക്വവു ടീമിനെ ഒപ്പമെത്തിച്ചു. 

രണ്ടാം പകുതിയില്‍ ജംഷഡ്പുര്‍ മുന്നില്‍ കടന്നു. ചുക്വവു തന്നെ 57ാം മിനിറ്റില്‍ അവര്‍ക്ക് ലീഡ് സമ്മാനിച്ചു. എന്നാല്‍ 62ല്‍ വീണ്ടും മഞ്ഞപ്പടയ്ക്ക് പെനാല്‍റ്റി. ഡയമന്റകോസ് ഇത്തവണയും ലക്ഷ്യം തെറ്റിച്ചില്ല. 

എന്നാല്‍ മന്‍സോറോയുടെ 69ാം മിനിറ്റിലെ പെനാല്‍റ്റി ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തു. പിന്നീട് ഗോള്‍ വഴങ്ങാതെ ജംഷഡ്പുര്‍ പ്രതിരോധം കടുപ്പിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സിനു പുറത്തേക്കുള്ള വഴിയും തുറന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കമ്പത്ത് കാറിനുള്ളില്‍ മൂന്ന് പേരുടെ മൃതദേഹം, മരിച്ചത് കോട്ടയം സ്വദേശികള്‍; ആത്മഹത്യയെന്ന് സംശയം

വാട്‌സ്ആപ്പിന്റെ പച്ച നിറത്തില്‍ മാറ്റം? ചാറ്റ് ബബിളില്‍ പുതിയ അപ്‌ഡേറ്റ്

'ആരാധകരും ഫുട്‌ബോളും തമ്മിലുള്ള ബന്ധം തകര്‍ക്കുന്നു'- 'വാര്‍' വേണ്ടെന്ന് പ്രീമിയര്‍ ലീഗ് ക്ലബുകള്‍

സിനിമ കാണാന്‍ ആളില്ല, തെലങ്കാനയില്‍ രണ്ടാഴ്ചത്തേക്ക് തിയറ്ററുകൾ അടച്ചിടുന്നു

ആറാം വിരല്‍ നീക്കം ചെയ്യാന്‍ വന്നു, ശസ്ത്രക്രിയ നടത്തിയത് നാവില്‍; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി