കായികം

'സംപൂജ്യനായ ഭഗവാന്‍ രാമന്റെ ജന്മഭൂമിയില്‍';  ചിത്രങ്ങള്‍ പങ്കിട്ട് പി ടി ഉഷ

സമകാലിക മലയാളം ഡെസ്ക്

അയോധ്യ: അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതിന്റെ ചിത്രങ്ങള്‍ പങ്കിട്ട് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) പ്രസിഡന്റും ഒളിംപ്യനുമായ പി ടി ഉഷ. അയോധ്യയും സരയൂ നദിയും സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങള്‍ ഉഷ  എക്സില്‍ പങ്കുവച്ചു.

''സരയൂ നദീതീരത്തെ ദിവ്യമായ ശാന്തിയും സമാധാനവും അനുഭവിക്കാനായി. അയോധ്യയുടെയും രാമന്റെയും സാക്ഷ്യപത്രമായി, ഇന്നും സമൃദ്ധിയോടെ ജനങ്ങളെ അനുഗ്രഹിച്ച് സരയൂ നിലകൊള്ളുന്നു.'' എക്‌സിലെ കുറിപ്പില്‍ ഉഷ പറഞ്ഞു. 

''സംപൂജ്യനായ ഭഗവാന്‍ രാമന്റെ ജന്മഭൂമിയായ ഈ പുണ്യമണ്ണില്‍ എത്താനായതില്‍ വളരെയേറെ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ തത്വങ്ങളും ധാര്‍മികതയും തുടര്‍ന്നും നമ്മളെ ശരിയായ പാതയിലൂടെ നയിക്കും. പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതിലൂടെ ഞാന്‍ അനുഗ്രഹിക്കപ്പെട്ടു.'' പി ടി ഉഷ മറ്റൊരു പോസ്റ്റില്‍ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങിനായി പി ടി ഉഷ എത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ