കാമറൂണ്‍ ഗ്രീന്‍
കാമറൂണ്‍ ഗ്രീന്‍ ട്വിറ്റര്‍
കായികം

29 റണ്‍സിനിടെ വീണത് 5 വിക്കറ്റുകള്‍; ഓസ്‌ട്രേലിയക്ക് മുന്നില്‍ ലീഡ് വഴങ്ങി ന്യൂസിലന്‍ഡ്

സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടന്‍: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് വഴങ്ങി ന്യൂസിലന്‍ഡ്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 383 റണ്‍സില്‍ അവസാനിച്ചു. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 179ല്‍ തീര്‍ന്നു. ഓസ്‌ട്രേലിയക്ക് 204 റണ്‍സ് ലീഡ്.

29 റണ്‍സ് ചേര്‍ക്കുന്നതിനിടെ കിവികള്‍ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീട് മധ്യനിരയും വാലറ്റവും നടത്തിയ ധീരമായ ചെറുത്തു നില്‍പ്പാണ് സ്‌കോര്‍ ഈ നിലയ്‌ക്കെങ്കിലും എത്തിച്ചത്.

70 പന്തില്‍ 71 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സാണ് കിവീസ് ടോപ് സ്‌കോറര്‍. മാറ്റ് ഹെന്‍‍റി നടത്തിയ വെടിക്കെട്ടാണ് സ്‌കോര്‍ 150 കടത്തിയത്. താരം 34 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും സഹിതം 42 റണ്‍സെടുത്തു. ഇന്നിങ്‌സില്‍ പത്താമനായി മടങ്ങിയതും ഹെന്‍‍റി തന്നെ. 33 റണ്‍സെടുത്ത ടോം ബ്ലന്‍ഡലും സ്‌കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓസീസിനായി സ്പിന്നര്‍ നതാന്‍ ലിയോണ്‍ തിളങ്ങി. താരം നാല് വിക്കറ്റുകള്‍ പിഴുതു. ഹെയ്‌സല്‍വുഡ് രണ്ട് വിക്കറ്റുകളും നേടി.

നേരത്തെ കാമറൂണ്‍ ഗ്രീന്‍ പുറത്താകാതെ നേടിയ സെഞ്ച്വറിയാണ് ഓസീസിനു കരുത്തായത്. താരം പുറത്താകാതെ 174 റണ്‍സെടുത്തു. ടെസ്റ്റിലെ രണ്ടാം സെഞ്ച്വറി കുറിച്ച ഗ്രീനിന്റെ ടെസ്റ്റിലെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോറും ഇതുതന്നെ. 23 ഫോറുകളും അഞ്ച് സിക്‌സും ഇന്നിങ്‌സിലുണ്ട്.

മിച്ചല്‍ മാര്‍ഷ് (40), സ്റ്റീവ് സ്മിത്ത് (31), ഉസ്മാന്‍ ഖവാജ (33), ജോഷ് ഹെയ്‌സല്‍വുഡ് (22) എന്നിവരും തിളങ്ങി. ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്‍‍റി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഭേദഗതി ചെയ്യാനാണെങ്കില്‍ അന്നേ ചെയ്യാമായിരുന്നു, 10 വര്‍ഷമായി സംവരണത്തില്‍ തൊട്ടിട്ടുപോലുമില്ല': അമിത് ഷാ

പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി, താറാവുകള്‍ കൂട്ടത്തോടെ ചത്തു; നാളെ കലക്ടറുടെ നേതൃത്വത്തില്‍ യോഗം

'എന്നോട് ആരും പറയാത്ത കാര്യം, ചിമ്പുവിന്റെ വാക്കുകൾ ജീവിതത്തിൽ മറക്കില്ല': പൃഥ്വിരാജ്

കൊല്‍ക്കത്ത താരം രമണ്‍ദീപ് സിങിന് പിഴ ശിക്ഷ

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്