ഡെവോണ്‍ കോണ്‍വെ
ഡെവോണ്‍ കോണ്‍വെ  ട്വിറ്റര്‍
കായികം

പരിക്കേറ്റ് ഡെവോണ്‍ കോണ്‍വെ പുറത്ത്; ചെന്നൈ സൂപ്പര്‍ കിങ്‌സിനു വന്‍ തിരിച്ചടി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കനത്ത തിരിച്ചടി. ഓപ്പണറും നിര്‍ണായക സാന്നിധ്യവുമായ ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെയ്ക്ക് പരിക്ക്.

താരത്തിനു ഐപിഎല്ലിലെ ആദ്യ പകുതിയിലെ മത്സരങ്ങള്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയക്കെതിരായ ടി20 പോരാട്ടത്തിനിടെ കൈവിരലിനു പരിക്കേറ്റ കോണ്‍വെയ്ക്ക് ശസ്ത്രക്രിയ വേണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ട് ആഴ്ചയോളം വിശ്രമവും വേണ്ടി വരും. ഇതോടെയാണ് താരത്തിനു ഐപിഎല്ലിലെ ആദ്യ പകുതിയിലെ പോരട്ടങ്ങള്‍ നഷ്ടമാകുന്നത്.

ഈ മാസം 22നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ഉദ്ഘാടന മത്സരതോടെയാണ് ചെന്നൈയുടെ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. ഈ പോരാട്ടത്തിലടക്കം കഴിഞ്ഞ സീസണില്‍ ഋതുരാജ് ഗെയ്ക്‌വാദിനൊപ്പം ചേര്‍ന്നു മിന്നും തുടക്കമാണ് മിക്ക പോരാട്ടത്തില്‍ കോണ്‍വെ നല്‍കിയത്. താരം 51.69 ആവറേജില്‍ 672 റണ്‍സാണ് താരം അടിച്ചെടുത്തത്. 16 കളികളില്‍ നിന്നു ആറ് അര്‍ധ സെഞ്ച്വറികളും താരം നേടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ സീസണില്‍ ഋതുരാജ് ഗെയ്ക്‌വാദിനൊപ്പം ചേര്‍ന്നു മിന്നും തുടക്കമാണ് മിക്ക പോരാട്ടത്തില്‍ കോണ്‍വെ നല്‍കിയത്. താരം 51.69 ആവറേജില്‍ 672 റണ്‍സാണ് താരം അടിച്ചെടുത്തത്. 16 കളികളില്‍ നിന്നു ആറ് അര്‍ധ സെഞ്ച്വറികളും താരം നേടി.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കലാശപ്പോരില്‍ താരം 25 പന്തില്‍ 47 റണ്‍സെടുത്തിരുന്നു. ചെന്നൈയ്ക്ക് അഞ്ചാം കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായ താരത്തെയാണ് അവര്‍ക്ക് തുടക്കത്തിലെ കളികളില്‍ നഷ്ടമാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു