രഹാനെ, മുഷീര്‍ സഖ്യം
രഹാനെ, മുഷീര്‍ സഖ്യം ട്വിറ്റര്‍
കായികം

രഹാനെയ്ക്കും മുഷീറിനും അര്‍ധ സെഞ്ച്വറി; രഞ്ജി ഫൈനലില്‍ പിടിമുറുക്കി മുംബൈ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിദര്‍ഭയ്‌ക്കെതിരെ രഞ്ജി ട്രോഫി ഫൈനല്‍ പോരില്‍ പിടിമുറുക്കി മുംബൈ. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെന്ന നിലയില്‍. മുംബൈക്ക് 260 റണ്‍സ് ലീഡ്.

ഒന്നാം ഇന്നിങ്‌സില്‍ 224 റണ്‍സാണ് മംബൈക്ക് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ വിദര്‍ഭയുടെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 105 റണ്‍സില്‍ അവസാനിച്ചു. 119 റണ്‍സിന്റെ നിര്‍ണായക ലീഡാണ് മുംബൈ നേടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടാം ഇന്നിങ്‌സില്‍ കരുതലോടെയാണ് മുംബൈ ബാറ്റ് വീശിയത്. 34 റണ്‍സിനിടെ അവര്‍ക്ക് ഓപ്പണര്‍മാരെ നഷ്ടമായി. എന്നാല്‍ പിരിയാത്ത മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (58), മുഷീര്‍ ഖാന്‍ (51) എന്നിവരുടെ ചെറുത്തു നില്‍പ്പ് മുംബൈക്ക് കരുത്തായി. ഇരുവരും കളി നിര്‍ത്തുമ്പോള്‍ പുറത്താകാതെ നില്‍ക്കുന്നു.

നേരത്തെ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ധവാല്‍ കുല്‍ക്കര്‍ണി, ഷംസ് മുലാനി, തനുഷ് കൊടിയാന്‍ എന്നിവരുടെ ബൗളിങാണ് വിദര്‍ഭയെ ഒന്നാം ഇന്നിങ്‌സില്‍ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്. ശേഷിച്ച ഒരു വിക്കറ്റ് ശാര്‍ദു ഠാക്കൂര്‍ നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

പശ്ചിമ ഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിക്കാം; പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക എസി ട്രെയിന്‍ ഇന്നുമുതല്‍ - വീഡിയോ

'മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആള്‍, ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണി'; കാസര്‍കോട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചില്‍

ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു; തമിഴ്‌നാട്ടിൽ ലോറിക്ക് പിന്നിൽ ബസിടിച്ച് നാല് മരണം

ഹെല്‍മെറ്റ് ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ല!, ആഘാതം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം; മുന്നറിയിപ്പ്