ഹാരി കെയ്ന്‍
ഹാരി കെയ്ന്‍ ട്വിറ്റര്‍
കായികം

31 ഗോളുകള്‍! 60 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ഹാരി കെയ്ന്‍

സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഹാരി കെയ്ന്‍ മുന്നേറ്റം തുടരുന്നു. ബുണ്ടസ് ലീഗയില്‍ പുതിയ ഗോളടി റെക്കോര്‍ഡാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്ഥാപിച്ചത്. അരങ്ങേറ്റ സീസണില്‍ ബുണ്ടസ് ലീഗയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി കെയ്ന്‍ മാറി. 60 വര്‍ഷം തകരാതെ നിന്ന റെക്കോര്‍ഡാണ് കഴിഞ്ഞ ദിവസം കെയ്ന്‍ മറികടന്നത്.

ഡാംസ്റ്റഡിനെതിരായ പോരാട്ടത്തില്‍ വല ചലിപ്പിച്ചാണ് കെയ്‌നിന്റെ നേട്ടം. മത്സരത്തില്‍ ഒരു ഗോള്‍ നേടിയ കെയ്ന്‍ ഈ സീസണില്‍ ബുണ്ടസ് ലീഗയില്‍ നേടുന്ന ഗോളുകളുടെ എണ്ണം 31 ആയി. 1963-64 സീസണില്‍ ഹാംബര്‍ഗിനു വേണ്ടി ജര്‍മന്‍ ഇതിഹാസം ഉവെ സീലര്‍ നേടിയ 30 ഗോളുകളുടെ അരങ്ങേറ്റ സീസണ്‍ റെക്കോര്‍ഡാണ് കെയ്ന്‍ തിരുത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മത്സരത്തില്‍ ബയേണ്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഡാംസ്റ്റഡിനെ തകര്‍ത്തു. ജമാല്‍ മുസിയാല രണ്ട് ഗോളുകള്‍ നേടി. ശേഷിച്ച ഗോളുകള്‍ സെര്‍ജ് ഗ്നാബ്രി, മത്തീസ് ടെല്‍ എന്നിവരും നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; ഒപി നിര്‍ത്തിവെച്ച് ഡോക്ടറെത്തി; കലക്ടര്‍ക്കെതിരെ പരാതി

വേനല്‍ക്കാലത്ത് വിൻഡോ ​ഗ്ലാസ് അടച്ചുള്ള കാർ യാത്ര; കാൻസർ വരാൻ വേറെ വഴി വേണ്ട, പഠനം

ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; ഈ അഞ്ചുകാര്യങ്ങള്‍ മറക്കരുത്!

''ഇതിഹാസങ്ങള്‍ രത്നങ്ങളൊടുങ്ങാത്ത ഖനികള്‍; അവയില്‍നിന്ന് സര്‍ഗ്ഗശക്തി ധനം ഉജ്ജ്വല രത്നങ്ങള്‍ കണ്ടെടുക്കുന്നു''

ഡ്രൈവറുടെ അശ്രദ്ധ, ഷാര്‍ജയിലെ സ്‌കൂളില്‍ കാറിനുള്ളില്‍ കുടുങ്ങിയ ഏഴു വയസുകാരന് ദാരുണാന്ത്യം