ജഡേജ, രജനികാന്ത്, അശ്വിന്‍
ജഡേജ, രജനികാന്ത്, അശ്വിന്‍ ട്വിറ്റര്‍
കായികം

'മീശ വച്ച ഇന്ദ്രനും മീശ ഇല്ലാത്ത ചന്ദ്രനും!'- അശ്വിന് ആശംസയര്‍പ്പിച്ച് ജഡേജ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇന്ത്യക്കായി 100 ടെസ്റ്റുകള്‍ കളിച്ച ആര്‍ അശ്വിനെ കഴിഞ്ഞ ദിവസം തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ആദരിച്ചിരുന്നു. രഞ്ജിയില്‍ തമിഴ്‌നാടിനായി കളിക്കുന്ന താരമാണ് ആര്‍ അശ്വിന്‍. ആദരവ് പരിപാടിക്കിടെ ആശംസയര്‍പ്പിച്ച് രവീന്ദ്ര ജഡേജ ബിഗ് സ്ര്കീനില്‍ എത്തിയതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ടെസ്റ്റില്‍ ഇന്ത്യക്കായി 500നു മുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ സഖ്യമാണ് ഇരുവരും. കുംബ്ലെ- ഹര്‍ഭജന്‍ സഖ്യത്തെ മറികടന്നു മുന്നേറുകയാണ് സഖ്യം. ഇതുവരെയായി 502 വിക്കറ്റുകള്‍ അശ്വിന്‍- ജഡേജ സഖ്യം വീഴ്ത്തിയിട്ടുണ്ട്. തങ്ങളുടെ വിജയ ഫോര്‍മുല ഓര്‍മപ്പെടുത്തി താരം സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ഇരട്ട പേരുകളുള്ള കഥാപാത്രത്തെ കൂട്ടുപിടിച്ചതാണ് ശ്രദ്ധേയമാകുന്നത്.

'ഹായ് ആഷ് അണ്ണ, 100 ടെസ്റ്റുകള്‍ കളിച്ചതിനും 500 വിക്കറ്റുകളും വീഴ്ത്തിയതിനും അഭിനന്ദങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റിനു താങ്കള്‍ നല്‍കിയ സംഭവാനകള്‍ വിസ്മയിപ്പിക്കുന്നതാണ്. ഒരുപാട് വിക്കറ്റുകള്‍ ഇനിയും നേടാന്‍ സാധിക്കട്ടെ. നിങ്ങള്‍ക്കൊപ്പം തന്ത്രങ്ങള്‍ മെനഞ്ഞ് പന്തെറിയാന്‍ ഇനിയും ആഗ്രഹിക്കുന്നു. കുറച്ചു വിക്കറ്റുകള്‍ കൂടി വീഴ്ത്തി താങ്കളെപ്പോലെ ഇതിഹാസമായി മാറാന്‍ ഞാനും ശ്രമിക്കും.'

'നമ്മള്‍ ഒരേ പേരു തന്നെ പങ്കിടുന്നു. ഞാന്‍ രവി ഇന്ദ്രന്‍, നിങ്ങള്‍ രവി ചന്ദ്രന്‍. മീശ വച്ചത് ഇന്ദ്രന്‍, മീശ വയ്ക്കാത്തവന്‍ ചന്ദ്രന്‍'- ജഡേജ ആശംസകള്‍ അറിയിച്ചു പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1981ല്‍ ഇറങ്ങിയ സ്റ്റൈല്‍ മന്നന്‍റെ 'തില്ലു മുള്ളു' എന്ന ചിത്രത്തിലാണ് രജനികാന്ത് ഇന്ദ്രന്‍, ചന്ദ്രന്‍ എന്നീ പേരുകളില്‍ വരുന്നത്. രജനി ഡബിള്‍ റോളില്‍ അല്ല ചിത്രത്തില്‍. എന്നാല്‍ തനിക്കൊരു ഇരട്ട സഹോദരനുണ്ടെന്നു കള്ളം പറയുന്നതാണ് ചിത്രത്തില്‍.

രണ്ട് ഗെറ്റപ്പില്‍ താരത്തെ ചിത്രത്തില്‍ കാണിക്കുന്നു. ഇന്ദ്രന്‍ കഥാപാത്രത്തിനു മീശയുണ്ട്. ചന്ദ്രന്‍ എന്ന കഥാപാത്രത്തില്‍ മീശയില്ല. ഇക്കാര്യമാണ് ജഡേജ ആശംസകള്‍ക്കൊപ്പം പറയുന്നത്. 1979ല്‍ ബോളിവുഡില്‍ ഇറങ്ങിയ 'ഗോല്‍ മാലി'ന്‍റെ തമിഴ് റീമേക്കാണ് ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയ്ക്ക് സസ്‌പെന്‍ഷന്‍

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം