വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ആര്‍സിബി താരങ്ങള്‍
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ആര്‍സിബി താരങ്ങള്‍ പിടിഐ
കായികം

വിക്കറ്റ് നഷ്ടമില്ലാതെ 64, പിന്നാലെ ഡല്‍ഹിയുടെ ഘോഷയാത്ര! കിരീടത്തിലേക്ക് ആര്‍സിബിക്ക് 114 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടത് 114 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയുടെ പോരാട്ടം 18.3 ഓവറില്‍ 113 റണ്‍സില്‍ തീര്‍ത്താക്കാന്‍ ആര്‍സിബിക്കായി.

മികച്ച തുടക്കം ലഭിച്ച ശേഷം ഡല്‍ഹി അവിശ്വസനീയമാം വിധം തകര്‍ന്നു. ഏഴ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 64 റണ്‍സെന്ന കരുത്തുറ്റ നിലയിലായിരുന്നു ഡല്‍ഹി. എന്നാല്‍ ശേഷിച്ച 49 റണ്‍സ് ചേര്‍ക്കുന്നതിനിടെ പത്ത് വിക്കറ്റുകളും നിലം പൊത്തി.

എട്ടാം ഓവര്‍ എറിഞ്ഞ സോഫി മൊലിന്യുക്‌സിന്റെ ഒറ്റ ഓവര്‍ കളിയുടെ ഗതി തന്നെ മാറ്റി. ആദ്യ പന്തില്‍ ഷെഫാലി വര്‍മ, മൂന്നാം പന്തില്‍ ജെമിമ റോഡ്രിഗസ്, നാലാം പന്തില്‍ അലിസ് കാപ്‌സി എന്നിവരെ തുടരെ മടക്കി മൊലിന്യുക്‌സ് ഡല്‍ഹിയെ ഞെട്ടിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

27 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 44 റണ്‍സെടുത്ത ഷെഫാലി വര്‍മ മിന്നും തുടക്കമാണ് ഡല്‍ഹിക്ക് നല്‍കിയത്. ക്യാപ്റ്റന്‍ മെഗ് ലാന്നിങും മികച്ച പിന്തുണ നല്‍കി. താരം 23 പന്തില്‍ 23 റണ്‍സെടുത്തു.

ഷെഫാലി എട്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ പുറത്തായതിനു പിന്നാലെ ഡല്‍ഹി താരങ്ങളുടെ ഘോഷ യാത്രയായിരുന്നു. 12 റണ്‍സെടുത്ത രാധ യാദവ്, അരുന്ധതി റെഡ്ഡി (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു രണ്ട് പേര്‍.

ശ്രേയങ്ക പാട്ടീല്‍, മലയാളി താരം ആശ ശോഭന എന്നിവരും മികവോടെ പന്തെറിഞ്ഞതോടെ ഡല്‍ഹി അടപടലം തകര്‍ന്നു വീണു. ശ്രേയങ്ക നാല് വിക്കറ്റുകളും മൊലിന്യുക്‌സ് മൂന്ന് വിക്കറ്റുകളും ആശ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി