ചെന്നൈ സൂപ്പർ കിങ്സിന്റെ നായക സ്ഥാനത്തുനിന്ന് എംഎസ് ധോനി ഒഴിഞ്ഞു
ചെന്നൈ സൂപ്പർ കിങ്സിന്റെ നായക സ്ഥാനത്തുനിന്ന് എംഎസ് ധോനി ഒഴിഞ്ഞു 
കായികം

'തല' മാറി; ചെന്നൈയെ ഗെയ്ക്‌വാദ് നയിക്കും

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎൽ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായക സ്ഥാനം ധോനി ഒഴിഞ്ഞു. യുവതാരം ഋതുരാജ് ഗെയ്ക് വാദാണ് പുതിയ ക്യാപ്റ്റന്‍.

ഐപിഎല്ലിന്റെ തുടക്കം മുതല്‍ സിഎസ്‌കെയുടെ ക്യാപ്റ്റന്‍ ആയിരുന്നു ധോനി. ധോനിയുടെ കീഴില്‍ അഞ്ച് തവണ ചെന്നൈ കീരീടം നേടിയിരുന്നു. കഴിഞ്ഞ സീസണിലും ചെന്നൈയായിരുന്നു ജേതാക്കള്‍. 2022ല്‍ സീസണിന്റെ തുടക്കത്തില്‍ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയിരുന്നെങ്കിലും പിന്നീട് ധോനിയെ തന്നെ ക്യാപ്റ്റനാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2020 ഓഗസ്റ്റ് 15നാണ് ധോനി രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്. ഈ സീസണോടെ ധോണി ഐപിഎല്ലില്‍നിന്ന് വിരമിക്കുമെന്നും അങ്ങനെയെങ്കില്‍ ചെന്നൈ പുതിയ നായകനെ നിയമിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2020ലാണ് ഋതുരാജിന്റെ ഐപിഎല്‍ അരങ്ങേറ്റം. ചെന്നൈയ്ക്ക് വേണ്ടി 52 മത്സരങ്ങളില്‍ നിന്നായി 1797 റണ്‍സ് നേടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഡോർട്മുണ്ടിന് റയല്‍ എതിരാളി, ബയേണെ വീഴ്ത്തി

എസ്എസ്എൽസി പുനർമൂല്യനിർണയം : അപേക്ഷ ഇന്നു മുതൽ നൽകാം

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

വീണ്ടും കാട്ടാന ആക്രമണം: സുഹൃത്തുക്കൾക്കൊപ്പം നടന്നുപോയ ആളെ ചവിട്ടിക്കൊന്നു