ഹര്‍ഷിത് റാണ, മായങ്കിനെതിരായ റാണയുടെ പ്രകോപനം
ഹര്‍ഷിത് റാണ, മായങ്കിനെതിരായ റാണയുടെ പ്രകോപനം പിടിഐ
കായികം

മായങ്കിനു നേരെ പ്രകോപനം; മോശം പെരുമാറ്റത്തിനു കൊല്‍ക്കത്ത പേസര്‍ക്ക് പിഴ ശിക്ഷ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ത്രില്ലര്‍ വിജയം ടീമിനു സമ്മാനിച്ചതിനു പിന്നാലെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം ഹര്‍ഷിത് റാണയ്ക്ക് പിഴ ശിക്ഷ. താരം മാച്ച് ഫീയുടെ 60 ശതമാനം പിഴയൊടുക്കണം. മോശം പെരുമാറ്റമാണ് ശിക്ഷയിലേക്ക് വഴിയൊരുക്കിയത്.

ഐപിഎല്‍ പെരുമാറ്റച്ചട്ട ലംഘനമാണ്താരം നടത്തിയതെന്നു കണ്ടെത്തിയാണ് നടപടി. മായങ്ക് അഗര്‍വാളിന്റെ വിക്കറ്റെടുത്തതിനു പിന്നാലെയുള്ള താരത്തിന്റെ ആഘോഷമാണ് പെരുമാറ്റച്ചട്ട ലംഘനമായി കണ്ടെത്തിയത്.

ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 പ്രകാരമുള്ള നിയമങ്ങള്‍ അദ്ദേഹം ലംഘിച്ചുവെന്ന് ഐപിഎല്‍ പ്രസ്താവനയില്‍ പറയുന്നു. നിയമമനുസരിച്ച്, മറ്റൊരു താരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതോ ആക്രമണാത്മക പ്രതികരണത്തിന് കാരണമാകുന്നതോ ആയ ഭാഷ, പ്രവൃത്തികള്‍ അല്ലെങ്കില്‍ ആംഗ്യങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു എന്നാണ് ചട്ടം പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മത്സരത്തില്‍ നിര്‍ണായക പങ്കാണ് ഹര്‍ഷിത് വഹിച്ചത്. കൊല്‍ക്കത്ത 208 റണ്‍സെന്ന മികച്ച സ്‌കോര്‍ നേടി. 209 റണ്‍സ് താണ്ടാനിറങ്ങിയ ഹൈദരാബാദിന്റെ പോരാട്ടം 204 റണ്‍സില്‍ അവസാനിച്ചു.

അവസാന ഓവറില്‍ സണ്‍റൈസേഴ്‌സിനു 13 റണ്‍സ് മാത്രം മതിയായിരുന്നു. ഓവറിലെ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പറത്തി ക്ലാസന്‍ കെകെആറിനെ സമ്മര്‍ദ്ദത്തിലാക്കി. റാണയുടെ രണ്ടാം പന്തില്‍ സിംഗിള്‍ എടുത്തു ക്ലാസന്‍ ലക്ഷ്യം നാല് പന്തില്‍ ആറാക്കി കുറച്ചു.

റാണ മൂന്നാം പന്തില്‍ പക്ഷേ ഷഹബാസ് അഹമ്മദിനെ വീഴ്ത്തി. ഷഹബാസ് നാല് പന്തില്‍ 16 റണ്‍സെടുത്തു ടീമിനെ ജയത്തോടടുപ്പിച്ചിരുന്നു. നാലാം പന്തില്‍ മാര്‍ക്കോ ജാന്‍സന്‍ സിംഗിളെടുത്തു. ഇതോടെ ജയം രണ്ട് പന്തില്‍ അഞ്ച് എന്നായി.

അഞ്ചാം പന്തില്‍ അതുവരെ തകര്‍ത്തടിച്ച ക്ലാസന്റെ വിക്കറ്റും റാണ വീഴ്ത്തിയതോടെ കളി കെകെആറിന്റെ കൈയിലേക്ക്. ആറാം പന്തില്‍ പാറ്റ് കമ്മിന്‍സിനു പന്ത് തൊടാന്‍ പോലും കിട്ടിയതുമില്ല. കൊല്‍ക്കത്ത നാല് റണ്‍സിന്റെ ജയം പിടിച്ചെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

നവവധുവിനെ മര്‍ദിച്ച രാഹുലിനെതിരെ വധശ്രമത്തിന് കേസ്; അറസ്റ്റ് ഉടന്‍

കള്ളാ, നീ കവര്‍ന്നത് സ്വപനം കൂടിയാണ്...; കാനഡയില്‍ ജോലിക്ക് പോകാന്‍ യുവതി സൂക്ഷിച്ച രണ്ടരലക്ഷം മോഷണം പോയി

നാടന്‍ പാട്ട് കലാകാരിയായ കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍

സംസ്ഥാനത്ത് ശക്തമായ മഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട്