വീ‍ഡിയോ സ്ക്രീന്‍ ഷോട്ട്
വീ‍ഡിയോ സ്ക്രീന്‍ ഷോട്ട് 
കായികം

'അവിടേക്ക് പോ...'- രോഹിതിനെ ബൗണ്ടറി ലൈനിലേക്ക് ഓടിച്ച് ഹർദിക്! (വീഡിയോ)

renjith.k

അഹമ്മദാബാദ്: മുൻ ക്യാപ്റ്റൻ രോ​ഹിത് ശർമയുടെ ഫീൽഡിങ് പൊസിഷൻ ഇടക്കിടെ മാറ്റി ഹർദിക് പാണ്ഡ്യ ​ഗ്രൗണ്ടിൽ കാണിച്ച 'ഷോ' രസിക്കാതെ ആരാധകർ. വലിയ പ്രതിഷേധമാണ് രോഹിത് ആരാധകർ ഹർദികിനെതിരെ ഉയർത്തുന്നത്. രോഹിതിനോടു ഹർദിക് മാന്യമായി പെരുമാറുന്നില്ലെന്നാണ് ആരാധകരുടെ ആക്ഷേപം. ഒരു വിലയും രോഹിതിനു ഹർദിക് നൽകുന്നില്ലെന്നും ആരാധകർ ആരോപിക്കുന്നു.

രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു മാറ്റി ഹർദിക് പാണ്ഡ്യയെ നായകനാക്കിയ മുംബൈ ഇന്ത്യൻസ് മാനേജ്മെന്റ് തീരുമാനത്തെ ആരാധകർ നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു. വൻ ആരാധക നഷ്ടവും മുംബൈക്കുണ്ടായി. ഇപ്പോൾ ആദ്യ മത്സരത്തിൽ മുംബൈ തോറ്റതോടെ ആരാധകർ ടീമിനെതിരെ കൂടുതൽ തിരിയുന്ന അവസ്ഥയിലാണ്. അതിനിടെയാണ് രോഹിതിനെ ബൗണ്ടറി ലൈനിലേക്ക് ഹർദിക് നിർബന്ധിച്ചു മാറ്റിക്കുന്ന വീഡിയോ ആരാധകരെ ചൊടിപ്പിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കരിയറിൽ രോഹിത് ശർമ സമീപ കലത്തൊന്നും ബൗണ്ടറി ലൈനിനരികിൽ ഫീൽഡ് ചെയ്തിട്ടില്ല. മിക്ക സമയത്തും രോ​ഹിത് 30 യാർഡ് സർക്കിളിനുള്ളിൽ തന്നെയാണ്. എന്നാൽ ഇന്നലെ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ രോഹിതിനെ ബൗണ്ടറിയിലേക്ക് മാറ്റി. ഹർദിക് ബൗണ്ടറിയിലേക്ക് പോകാൻ ആവശ്യപ്പെടുമ്പോൾ തന്നോടാണോ എന്നു വീണ്ടും രോഹിത് ചോദിക്കുന്നതു ദൃശ്യങ്ങളിൽ കാണാം.

മത്സരത്തിൽ മുംബൈ ആറ് റൺസിന്റെ പരാജയം ഏറ്റുവാങ്ങി. ഹർദികിനു തിളങ്ങാനും സാധിച്ചില്ല. മൂന്നോവർ പന്തെറിഞ്ഞ താരം 30 റൺസ് വഴങ്ങി. ബാറ്റിങിനു ഇറങ്ങിയ താരം 11 റൺസിൽ മടങ്ങു​കയും ചെയ്തു. ഉമേഷ് യാ‌ദവാണ് മുംബൈ നായകനെ മടക്കിയത്. രോഹിത് ശർമ മുംബൈക്കായി 43 റൺസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാസര്‍കോട് പുലര്‍ച്ചെ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു; കുട്ടി ആശുപത്രിയില്‍

വരള്‍ച്ചയില്‍ 257 കോടിയുടെ കൃഷിനാശം, കൂടുതല്‍ നഷ്ടം ഇടുക്കിയില്‍; കേന്ദ്രസഹായം തേടും

യുകെയില്‍ നഴ്‌സാവാന്‍ അവസരം; റിക്രൂട്ട്‌മെന്റുമായി നോര്‍ക്ക

രാഹുലിന്‍റെ രണ്ട് വിവാഹങ്ങള്‍ മുടങ്ങി, കാരണം സ്വഭാവദൂഷ്യമെന്ന് യുവതിയുടെ കുടുംബം

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍, ഒരു ജില്ലയില്‍ ഒരു അപേക്ഷ മാത്രം; അറിയേണ്ടതെല്ലാം