അര്‍ധ സെഞ്ച്വറി നേടിയ ക്ലാസന്‍
അര്‍ധ സെഞ്ച്വറി നേടിയ ക്ലാസന്‍  
കായികം

ഐപിഎല്ലിലെ കൂറ്റന്‍ സ്‌കോര്‍; മുംബൈക്കെതിരെ സണ്‍റൈസ് അടിച്ചിട്ടത് 277 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: ഐപിഎല്ലില്‍ മുംബൈക്ക് എതിരെ സണ്‍റൈസേഴ്‌സിന് കൂറ്റന്‍ സ്‌കോര്‍. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് സണ്‍റൈസ് നേടിയത്. ട്രാവിസ് ഹെഡിന്റെയും അഭിഷേക് ശര്‍മയുടെയും ഹെയിന്റിച്ച് ക്ലാസന്റെയും അര്‍ധസെഞ്ച്വറികളാണ് ടീമിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ സണ്‍റൈസേഴ്‌സ് 277 റണ്‍സ് നേടി

നേരത്തെ പൂനെയ്‌ക്കെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് നേടിയ 263 റണ്‍സായിരുന്നു ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ബംഗളൂരിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് 130 റണ്‍സിന് വിജയിച്ചിരുന്നു.

ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബോളിങ് തെരഞ്ഞെടുത്തു. സണ്‍റൈസേഴ്‌സിന്റെ തട്ടകമായ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇരുടീമുകളും മത്സരത്തിനിറങ്ങുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തന്റെ ഇരുന്നൂറാമത്തെ മത്സരത്തിനാണ് മുംബൈ ഇന്ത്യന്‍സ് മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഇറങ്ങുന്നത്. കഴിഞ്ഞ അഞ്ച് തവണ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടമണിഞ്ഞപ്പോള്‍ നായകസ്ഥാനത്ത് രോഹിത് ശര്‍മ്മയായിരുന്നു. മുംബൈക്ക് വേണ്ടി 200 മത്സരം പൂര്‍ത്തിയാക്കുന്ന ആദ്യ താരം കൂടിയാണ് രോഹിത്.

സണ്‍റൈസേഴ്‌സിനായി മായങ്ക് അഗര്‍വാള്‍ 11 റണ്‍സ് നേടി ആദ്യം പുറത്തായി. 24 പന്തിൽ 9 ഫോറും 3 സിക്സും സഹിതം 62 റൺസ് നേടിയ ഹെഡ് 8–ാം ഓവറിൽ നമൻ ധിറിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. 23 പന്തിൽ 3 ഫോറും 7 സിക്സിന്റെയും അകമ്പടിയോടെ 63 റൺസ് നേടിയ അഭിഷേക് ശർമയായിരുന്നു കൂടുതൽ അപകടകാരി. 34 പന്തിൽ 4 സിക്സും 7 ഫോറും ഉൾപ്പെടെയാണ് ക്ലാസൻ 80 റണ്‍സ് കണ്ടെത്തിയത്. മാർക്രം 28 പന്തിൽ 42 റൺസ് നേടി. മാർക്രം 28 പന്തിൽ 42 റൺസ് നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു

രാജ്യത്ത് മൂന്നാം സ്ഥാനം; ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എം ജി സര്‍വകലാശാലയ്ക്ക് നേട്ടം

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്! ഐസിഎംആര്‍ മുന്നറിയിപ്പ്

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍