ഫുട്ബോൾ ലോകകപ്പ്

അവസാന മിനുട്ടില്‍ സമനില ഗോളുമായി കൊളംബിയ; ഇംഗ്ലണ്ട് വിറച്ചു

സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: ഇഞ്ച്വറി ടൈമില്‍ യരി മിന നേടിയ ഹെഡ്ഡര്‍ ഗോളിലൂടെ സമനില പിടിച്ച് ആയുസ് നീട്ടിയെടുത്ത് കൊളംബിയ. ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ 1-1ന് സമനില ഗോള്‍ നേടി മത്സരം അധിക സമയത്തേക്ക് നീട്ടിയെടുക്കുകയായിരുന്നു  അവര്‍. നേരത്തെ ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതി തുടങ്ങി 57ാം മിനുട്ടിലാണ് ഇംഗ്ലീഷ് ടീം ലീഡ് സ്വന്തമാക്കിയത്. 57ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ചാണ് ഇംഗ്ലണ്ട് മുന്നിലെത്തിയത്. കിക്കെടുത്ത ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ പന്ത് പിഴവില്ലാതെ വലയിലാക്കി. ലോകകപ്പിലെ കെയ്‌നിന്റെ ആറാം ഗോളാണിത്. കെയ്‌നിനെ കാര്‍ലോസ് സാഞ്ചസ് ബോക്‌സില്‍ വീഴ്ത്തിയതിനാണ് ഇംഗ്ലണ്ടിനനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. 
ിയുടെ 81ാം മിനുട്ടില്‍ കൊളംബിയക്ക് സമനില പിടിക്കാന്‍ മികച്ച അവസരം തുറന്നുകിട്ടി. ബോക്‌സിന് സമീപത്ത് വച്ച് പോസ് കൊടുക്കുന്നതിന് പകരം ക്വഡ്രാഡോ അത് ലോങ് റേഞ്ചിലൂടെ ഗോളാക്കന്‍ ശ്രമിച്ചത് പാളിപ്പോയി.
ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റങ്ങളുമായി ഇരു പക്ഷവും കളം വാണെങ്കിലും ഗോള്‍ അകന്നുനിന്നു. കളി തുടങ്ങിയത് മുതല്‍ ഇംഗ്ലണ്ട് കടുത്ത ആക്രമണം നടത്തിയപ്പോള്‍ കൊളംബിയ കൗണ്ടര്‍ അറ്റാക്കിലാണ് ശ്രദ്ധിച്ചത്. കളി പുരോഗമിക്കവേ കൊളംബിയയും ആക്രമണ ശൈലിയിലേക്ക് മാറിയത് മത്സരത്തിന്റെ ആവേശം ഉയര്‍ത്തി. പരുക്കേറ്റ സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസില്ലാതെയാണ് കൊളംബിയ ഇറങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ