ഫുട്ബോൾ ലോകകപ്പ്

ക്ലാസിക്ക് പോരിന് അരങ്ങൊരുങ്ങി; കാസമിറോയ്ക്ക് പകരം ഫെര്‍ണാണ്ടീഞ്ഞോ

സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: ലോകം കാത്തിരിക്കുന്ന ക്ലാസിക്ക്  പോരാട്ടത്തിന് അരങ്ങൊരുങ്ങി. ലോകകപ്പില്‍ അവശേഷിക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലും യൂറോപ്യന്‍ പവര്‍ ഹൗസുകളായ ബെല്‍ജിയവും തമ്മിലുള്ള 
ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് രാത്രി 11.30ന് കിക്കോഫ്. 

നിര്‍ണായക മാറ്റങ്ങള്‍ വരുത്തിയാണ് ബ്രസീലും ബെല്‍ജിയവും നേര്‍ക്കുനേര്‍ എത്തുന്നത്. ബ്രസീല്‍ നിരയില്‍ രണ്ട് മാറ്റങ്ങളാണ് ഉള്ളത്. സസ്‌പെന്‍ഷന്‍ നേരിടുന്ന കസമിറോയ്ക്ക് പകരം ഫെര്‍ണാണ്ടീഞ്ഞോ ആദ്യ ഇലവനില്‍ എത്തി. പരുക്കേറ്റ് അവസാന മത്സരത്തില്‍ പുറത്തിരുന്ന മാഴ്‌സലോ ആദ്യ ഇലവനില്‍ തിരിച്ചെത്തുകയും ചെയ്തു. ബെല്‍ജിയം ഒരു മാറ്റത്തോടെയാണ് കളത്തിലെത്തുന്നത്. കഴിഞ്ഞ മത്സരത്തില്‍ കളിയുടെ ഗതി ടീമിന് അനുകൂലമാക്കിയ ഫെല്ലയ്‌നി ആദ്യ ഇലവനില്‍ സ്ഥാനം നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം