ഫുട്ബോൾ ലോകകപ്പ്

ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് കൊടി ഉയര്‍ന്നു; ഫ്രാന്‍സിനെതിരെ കവാനി ഇല്ലാതെ യുറഗ്വാ

സമകാലിക മലയാളം ഡെസ്ക്

നിഷ്‌നി: ലോകകപ്പ് ആവേശം ഉയര്‍ത്തി ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമായി.  ചാംപ്യന്‍മാരാകാന്‍ ഏറ്റവുമധികം  സാധ്യത കല്‍പ്പിക്കപ്പെടുന്ന ഫ്രാന്‍സും അട്ടിമറിക്കരുത്തുമായെത്തുന്ന യുറഗ്വായുമാണ് ആദ്യ മത്സരത്തില്‍ നേര്‍ക്കുനേര്‍ പോരാടുന്നത്.

ഫ്രാന്‍സിനെ നേരിടാന്‍ ഇറങ്ങുന്ന ഉറുഗ്വേ നിരയില്‍ സ്റ്റാര്‍ സ്‌െ്രെടക്കര്‍ കവാനി ഇല്ല എന്നതാണ് ഏറ്റവും സുപ്രധാന കാര്യം.  കഴിഞ്ഞ മത്സരത്തില്‍ ഏറ്റ പരിക്കാണ് കവാനിയെ ഇന്ന് പുറത്തിരുത്തുന്നത്. കവാനിക്ക് പകരം ക്രിസ്റ്റ്യന്‍ സ്റ്റുവാനി ആണ് ഉറുഗ്വേ ആദ്യ ഇലവനില്‍ എത്തിയത്. പോര്‍ച്ചുഗലിനെതിരെ കവാനിക്ക് പരിക്കേറ്റപ്പോള്‍ പകരക്കാരനായി എത്തിയതും സ്റ്റുവാനി ആയിരുന്നു. ഫ്രഞ്ച് നിരയില്‍ മറ്റിയുഡിക്ക് പകരക്കാരനായി ടൊലീസോയും എത്തി.


ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്കെതിരെ ലോകകപ്പില്‍ അവസാനം കളിച്ച ഒന്‍പതു മല്‍സരങ്ങളിലും ഫ്രാന്‍സ് തോറ്റിട്ടില്ല. അഞ്ചെണ്ണം അവര്‍ ജയിച്ചപ്പോള്‍ നാലെണ്ണം സമനിലയില്‍ അവസാനിച്ചു. ലോകകപ്പില്‍ അവസാനം കളിച്ച നാലു കളികളും യുറഗ്വായ് ജയിച്ചിട്ടുണ്ട്. അതേസമയം, ഏറ്റവും ഒടുവില്‍ തുടര്‍ച്ചയായി അവര്‍ ലോകകപ്പില്‍ അഞ്ചു മല്‍സരം ജയിച്ചത് 1950-54 കാലഘട്ടത്തിലാണ്. മാത്രമല്ല, ഒരു ലോകകപ്പില്‍ തുടര്‍ച്ചയായി അഞ്ചു മല്‍സരം ജയിച്ച ചരിത്രം യുറഗ്വായ്ക്കില്ല താനും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ