ഫുട്ബോൾ ലോകകപ്പ്

ബെല്‍ജിയത്തിന്റെ കൗണ്ടര്‍ അറ്റാക്കുകള്‍ പാഴാകും, ബ്രസീല്‍ കുതിക്കും; ബിബിസി സ്‌പോര്‍ട്ട് വിദഗ്ധന്റെ പ്രവചനം

സമകാലിക മലയാളം ഡെസ്ക്

ഫ്രാന്‍സിന്റെ വേഗതയ്ക്ക് മുന്നില്‍ ഉറുഗ്വേ മുട്ടുമടക്കുമോ? സാംബാ താളത്തിന് യൂറോപ്യന്‍ ടീം പൂട്ടിടുമോ? റഷ്യയില്‍ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക തുടക്കമാകുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ ഇതൊക്കെയാണ്. പ്രവചനങ്ങളും വിലയിരുത്തലുകളെല്ലാം ഒരുവശത്ത് നടക്കുന്നുണ്ട്. ബിബിസി സ്‌പോട്ടിന്റെ ഫുട്‌ബോള്‍ വിദഗ്ധന്റെ പ്രവചനമാണ് ഇപ്പോള്‍ ബ്രസീല്‍, ഫ്രാന്‍സ് ആരാധകര്‍ക്ക ആശ്വാസമാകുന്നത്. 

ഉറുഗ്വേ-ഫ്രാന്‍സ് പോരില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഫ്രാന്‍സ് സെമിയിലേക്ക കടക്കുമെന്നാണ് ലിവര്‍പൂളിന്റെ മുന്‍ താരവും ബിബിസി സ്‌പോട്ടിലെ വിദഗ്ധനുമായ മാര്‍ക്ക് ലോറന്‍സന്‍ പ്രവചിക്കുന്നത്. ബ്രസീലിന്റെ കാര്യത്തിലേക്ക വരുമ്പോള്‍ കൗണ്ടര്‍ അറ്റാക്കുകള്‍ കൊണ്ട് ശക്തരായ ബെല്‍ജിയത്തിന് മുന്നിലും ബ്രസീല്‍ സാംബ താളത്തില്‍ കുതിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. 

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്രസീല്‍ ജയം പിടിക്കുമെന്നാണ് ലിവര്‍പൂളിന്റെ മുന്‍ താരം വിലയിരുത്തുന്നത്. ആതിഥേയരായ റഷ്യയ്ക്ക് പക്ഷേ ആശ്വസിക്കാവുന്ന പ്രവചനമല്ല ബിബിസി സ്‌പോട്ടിന്റെ എക്‌സ്‌പേര്‍ട്ടിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. റഷ്യ ക്വാര്‍ട്ടര്‍ കടക്കില്ലെന്നാണ് മാര്‍ക്ക് ലോറന്‍സന്റെ പ്രവചനം. 

എതിരില്ലാത്ത ഒരു ഗോളിനായിരിക്കും റഷ്യയെ തറ പറ്റിച്ച് ക്രൊയേഷ്യ സെമിയിലേക്കെത്തുക. ഇംഗ്ലണ്ട്-സ്വീഡന്‍ മത്സരത്തിലേക്ക വരുമ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ട് ജയിച്ചു കയറുമെന്നും അദ്ദേഹം പ്രവചിക്കുന്നു. 

പക്ഷേ ലോറന്‍സന്റെ പ്രവചനത്തിന് വലിയ പ്രാധാന്യം നല്‍കണമോ എന്ന ആശങ്കയിലാണ് ആരാധകര്‍. കാരണം, ബ്രസീലും ഇംഗ്ലണ്ടും പ്രീക്വാര്‍ട്ടറില്‍ പുറത്താകുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ നേരത്തെയുള്ള പ്രവചനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി