ഫുട്ബോൾ ലോകകപ്പ്

സിപിഎമ്മുമായി സഖ്യമുണ്ടാക്കിയാല്‍ പാര്‍ട്ടി പിളരും; ബംഗാളില്‍ തൃണമൂലുമായി സഖ്യമാകാമെന്ന് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും ചെറുക്കാന്‍ കോണ്‍ഗ്രസുമായി ധാരണ ഉണ്ടാക്കണമെന്ന് സിപിഎമ്മിലെ ഒരു വിഭാഗം ശക്തമായി വാദിക്കുമ്പോള്‍, സിപിഎമ്മുമായി ബന്ധം വേണ്ടെന്ന് കോണ്‍ഗ്രസിന്റെ തീരുമാനം. സിപിഎമ്മുമായി സഖ്യം രൂപീകരിച്ചാല്‍ പാര്‍ട്ടി പിളരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍ മുന്നറിയിപ്പ് നല്കി. പകരം,തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം ചേരണമെന്ന അഭിപ്രായമാണ് ഭൂരിഭാഗം നേതാക്കളും ഉന്നയിച്ചത്.

തിരഞ്ഞെടുപ്പ്  സഖ്യവുമായി ബന്ധപ്പെട്ട് ബംഗാള്‍ കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാനാണ് രാഹുല്‍ ഗാന്ധി നേതാക്കളുടെ യോഗം വിളിച്ചത്. എംപിമാരും എംഎല്‍എമാരുമായും ഒറ്റയ്‌ക്കൊറ്റയ്ക്ക് രാഹുല്‍ ഗാന്ധി സംസാരിച്ചു. സിപിഎമ്മുമായി സഖ്യം വേണ്ടെന്ന നിലപാടാണ് ഭൂരിഭാഗവും വ്യക്തമാക്കിയത്. ചര്‍ച്ചയ്‌ക്കെത്തിയ 40 പേരില്‍ 90 ശതമാനവും തൃണമൂലുമായി സഖ്യം ചേരണമെന്ന് ആവശ്യപ്പെട്ടു.

ഇടത് സഖ്യം രൂപീകരിച്ചാല്‍ പാര്‍ട്ടി പിളരുമെന്ന ശക്തമായ മുന്നറിയിപ്പും നേതാക്കള്‍ നല്കി. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള അതിര്‍രഞ്ജന്‍ ചൗധരിയെ പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്നും നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടു. സുജാപൂര്‍ എംപിയുള്‍പ്പടെ ചില കോണ്‍ഗ്രസ് നേതാക്കള്‍ തൃണമൂല്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയതായി അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു