ഫുട്ബോൾ ലോകകപ്പ്

'കുഞ്ഞു താരങ്ങള്‍ക്കും പരിശീലകനും ഞങ്ങളുടെ എല്ലാവിധ പിന്തുണയും സ്‌നേഹവും' 

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: തായ്‌ലന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ട ഫുട്‌ബോള്‍ താരങ്ങളായ കുഞ്ഞുങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായി ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ടീം. ലോകകപ്പ് പോരാട്ടത്തില്‍ ഇന്ന് ആതിഥേയരായ റഷ്യയെ നേരിടാനൊരുങ്ങുന്നതിനിടെയാണ് ക്രൊയേഷ്യന്‍ ടീം പിന്തുണയും സ്‌നേഹവും അറിയിച്ചത്. 

ഒരു കായിക മത്സരത്തേക്കാള്‍ വലുതാണ് അവര്‍ അകപ്പെട്ടിരിക്കുന്ന സാഹചര്യങ്ങള്‍. എന്നാല്‍, ഇത്തരം വെല്ലുവിളികള്‍ അതിജീവിക്കാന്‍ അവരുടെ കായികക്ഷമത സഹായകരമാകും. തങ്ങള്‍ അകപ്പെട്ട ഭീതിദമായ സാഹചര്യം കണക്കിലെടുക്കാതെ കുട്ടികളും അവരുടെ പരിശീലകനും കാണിക്കുന്ന ധൈര്യവും കരുത്തും അങ്ങേയറ്റം ശ്ലാഘനീയമാണ്. തായ്‌ലന്‍ഡിലുള്ള നമ്മുടെ ഫുട്‌ബോള്‍ കുടുംബത്തിന് എല്ലാവിധ പിന്തുണയും സ്‌നേഹവും നല്‍കുന്നു. ആ കുട്ടികളും പരിശീലകനും എത്രയും പെട്ടന്ന് അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം എത്തുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു. ക്രൊയേഷ്യന്‍ ടീം വാര്‍ത്താക്കുറിപ്പിലൂടെയാണ് പിന്തുണ അറിയിച്ചത്. 

ഇക്കഴിഞ്ഞ ജൂണ്‍ 23നാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 12 ഫുട്‌ബോള്‍ താരങ്ങളും അവരുടെ പരിശീലകനും ഗുഹയില്‍ അകപ്പെട്ടത്. അവരെ രക്ഷിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ ഇപ്പോഴും നടക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര