ഫുട്ബോൾ ലോകകപ്പ്

ക്രൊയേഷ്യയുടെ ഈ പോക്കിന് പിന്നിലെന്താണ്? പ്രസിഡന്റ് തന്നെ ഇങ്ങനെ, പിന്നെ പറയാനുണ്ടോ...

സമകാലിക മലയാളം ഡെസ്ക്

അര്‍ജന്റീനയെ തകര്‍ത്ത തുടങ്ങിയ കുതിപ്പ് തുടരുകയാണ് ക്രൊയേഷ്യ. 1998ന് ശേഷം ആദ്യമായി ക്വാര്‍ട്ടര്‍ കടമ്പ കടന്ന് സെമി എത്തിപ്പിടിക്കുകയും ചെയ്തു. രാജ്യം ഇങ്ങനെ കുതിക്കുമ്പോള്‍ എങ്ങിനെ ഭരണതലവന് എങ്ങിനെ ആ ആവേശത്തിനൊപ്പം ചേരാനിരിക്കാനാകും? 

ക്രൊയേഷ്യയുടെ പോരാട്ട വീര്യത്തിന് പിന്നിലെന്ത് എന്നുള്ളതിന് ഉത്തരം കൂടിയാണ് അത്. രാജ്യത്തിന്റെ ജേഴ്‌സി അണിഞ്ഞ് സ്റ്റേഡിയത്തില്‍ എത്തി ടീമിനായി ആരവം ഉയര്‍ത്തുന്ന പ്രസിഡന്റ്. 

ക്രൊയേഷ്യയുടെ വനിതാ പ്രസിഡന്റ് കൊലിന്ദ ഗ്രാബറാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ കയ്യടി വാങ്ങുന്നത്. റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ് വെദേവിന്റെ മുന്നില്‍ നിന്നു ടീമിന്റെ മികച്ച കളി ആസ്വദിച്ച് ചുവടുവയ്ക്കുന്ന ക്രൊയേഷ്യയുടെ പ്രസിഡന്റിന് എങ്ങിനെ കയ്യടിക്കാതിരിക്കും... 

റഷ്യക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക മുന്നിട്ടു നില്‍ക്കുമ്പോഴായിരുന്നു ക്രൊയേഷ്യന്‍ പ്രസിഡന്റിന്റെ ആഘോഷം. റഷ്യയെ തോല്‍പ്പിച്ച് കഴിഞ്ഞ് തന്റെ ടീം അംഗങ്ങള്‍ക്ക് ഒപ്പം അത് ആഘോഷമാക്കാനും പ്രസിഡന്റ് മറന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം