ഫുട്ബോൾ ലോകകപ്പ്

ബാഴ്‌സയെ കിരീട വിജയങ്ങളിലേക്ക് നയിച്ച ലൂയീസ് എന്റിക്വെ ഇനി സ്‌പെയിനിനായി തന്ത്രമോതും

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: വന്‍ പ്രതീക്ഷകളുമായി ലോകകപ്പിനെത്തി നിരാശരായി മടങ്ങേണ്ടി വന്ന മുന്‍ ചാംപ്യന്‍മാരായ സ്‌പെയിന്‍ മുന്‍ ബാഴ്‌സലോണ കോച്ച് ലൂയീസ് എന്റിക്വെയെ പരിശീലകനായി നിയമിച്ചു. താത്കാലിക പരിശീലകന്‍ ഫെര്‍ണാണ്ടോ ഹിയേറോ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് എന്റിക്വെയുടെ നിയമനം. 

രണ്ട് വര്‍ഷത്തെ കരാറിലാണ് മുന്‍ ബാഴ്‌സ കോച്ചിന്റെ നിയമനം. 2020ലെ യൂറോ കപ്പില്‍ ടീമിനെ മികവോടെ നയിക്കുകയാവും പ്രധാന വെല്ലുവിളി. കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം എന്റിക്വെ നിലവില്‍ ഒരു ടീമിന്റേയും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. 2014- 17 കാലത്ത് കറ്റാലന്‍ സംഘത്തെ പരിശീലിപ്പിച്ച എന്റിക്വെ ടീമിനെ രണ്ട് ലാ ലിഗ, ഒരു ചാമ്പ്യന്‍സ് ലീഗ്, മൂന്ന് കിങ്‌സ് കപ്പ് കിരീടങ്ങളിലേക്ക് നയിച്ചിരുന്നു. റയലിന്റെയും ബാഴ്‌സയുടെയും മുന്‍ മിഡ്ഫീല്‍ഡര്‍ കൂടിയായിരുന്നു എന്റിക്വെ.

ലോകകപ്പ് ആരംഭിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കേ ഹെഡ്ഡ് കോച്ചായിരുന്ന ജുലന്‍ ലോപ്റ്റഗുയിയെ സ്പാനിഷ് ഫുട്‌ബോള്‍ അധികൃതര്‍ പുറത്താക്കിയിരുന്നു. റയല്‍ മാഡ്രിഡുമായി കരാറില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ നടപടിയെടുത്തത്. ഇതിന് പിന്നാലെ ഫെര്‍ണാണ്ടോ ഹിയേറോയെ താത്കാലിക പരിശീലകനാക്കിയാണ് സ്‌പെയിന്‍ ലോകകപ്പിനിറങ്ങിയത്. മികച്ച താരങ്ങളുണ്ടായിട്ടും ടീം പ്രീ ക്വാര്‍ട്ടറില്‍ ആതിഥേയരായ റഷ്യയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് പുറത്താകുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍